ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുകഴ്ത്തിയും നന്ദിപറഞ്ഞും രംഗത്തെത്തിയ പ്രതിപക്ഷ എംഎല്‍എയെ പുറത്താക്കി. യുപി നിയമസഭയിലെ സമാജ്‌വാദി പാര്‍ട്ടി അംഗമായ പൂജാപാലിനെ ആണ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ്യാദവ് ആണ് പുറത്താക്കിയത്. കടുത്ത അച്ചടക്കരാഹിത്യവും പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് കോട്ടംവരുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
ഭര്‍ത്താവ് രാജു പാലിനെ കൊലപ്പെടുത്തിയ അതിഖ് അഹമ്മദിനെ ഇല്ലാതാക്കിയതിനാണ് യോഗിക്ക്പൂജ നന്ദി അറിയിച്ചത്. വിഷന്‍ ഡോക്യുമെന്റ് 2037-നുമേല്‍ നടന്ന 24 മണിക്കൂര്‍ മാരത്തണ്‍ചര്‍ച്ചയില്‍ പങ്കെടുക്കവേയാണ് യോഗിയോടുള്ള നന്ദി പൂജ അറിയിച്ചത്.
ബിഎസ്പി എംഎല്‍എ ആയിരുന്ന രാജു പാല്‍, 2005-ല്‍ പ്രയാഗ്‌രാജില്‍വെച്ചാണ് വെടിയേറ്റ്കൊല്ലപ്പെട്ടത്. അലഹാബാദ് വെസ്റ്റ് മണ്ഡലത്തില്‍ അതീഖ് അഹമ്മദിന്റെ സഹോദരൻ അഷ്‌റഫിനെആയിരുന്നു അന്ന് രാജു പരാജയപ്പെടുത്തിയത്.
എന്റെ ഭര്‍ത്താവിനെ (രാജു പാല്‍) കൊലപ്പെടുത്തിയത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. മറ്റാരുംഎന്നെ കേള്‍ക്കാതിരുന്നപ്പോള്‍ അതിന് തയ്യാറാകുകയും എനിക്ക് നീതി ലഭ്യമാക്കുകയും ചെയ്തമുഖ്യമന്ത്രിയോട് ഞാന്‍ നന്ദി പറയുന്നു. സീറോ ടോളറന്‍സ് നയം ആവിഷ്‌കരിച്ച് നടപ്പാക്കിയതിലൂടെഅതീഖ് അഹമ്മദിനെ പോലുള്ള ക്രമിനലുകള്‍ കൊല്ലപ്പെട്ടു. അതുവഴി പ്രയാഗ്‌രാജിലെഎന്നെപ്പോലുള്ള നിരവധി സ്ത്രീകള്‍ക്ക് മുഖ്യമന്ത്രി നീതി ലഭ്യമാക്കി. ഇന്ന് സംസ്ഥാനമൊട്ടാകെമുഖ്യമന്ത്രിയെ വീക്ഷിക്കുന്നത് വിശ്വാസത്തിലൂന്നിയാണ്, പൂജ പറഞ്ഞു. എന്റെ ഭര്‍ത്താവിന്റെകൊലപാതകി അതീഖ് അഹമ്മദിനെ മുഖ്യമന്ത്രി കുഴിച്ചുമൂടി, അവര്‍ കൂട്ടിച്ചേര്‍ത്തു
Discussion about this post