കർഷക താത്പര്യത്തിനെതിരായ ഏതൊരു നയത്തിനെതിരേയും താൻ ഒരു മതിൽ പോലെനിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ചരിത്രം കുറിക്കാനുള്ള സമയമാണെന്നുംലോകവിപണിയെ ഇന്ത്യ ഭരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കർഷകർ, മത്സ്യത്തൊഴിലാളികൾ, കന്നുകാലി വളർത്തുന്നവർ തുടങ്ങിയവരുടെതാത്പര്യങ്ങൾക്കെതിരായ ഏതൊരു നയത്തിന് മുമ്പിലും മോദി ഒരു മതിൽ പോലെ നിൽക്കുന്നു. പാൽ, പഴവർഗ്ഗങ്ങൾ, ചണം തുടങ്ങിയവയുടെ ഉത്പാദനത്തിൽ ഇന്ത്യ ലോകത്ത് ഒന്നാംസ്ഥാനത്താണ്. മത്സ്യം, അരി, ഗോതമ്പ്, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവയുടെ ഉത്പാദനത്തിൽലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. നാല് ലക്ഷം കോടി രൂപയുടെ കാർഷികോത്പ്പന്നങ്ങളുടെകയറ്റുമതി നടന്നിട്ടുണ്ട്. അവരെ പിന്തുണയ്ക്കാൻ നിരവധി പദ്ധതികളുണ്ടെന്ന് മോദി പറഞ്ഞു.
ഇത് ചരിത്രം കുറിക്കാനുള്ള സമയാണ്. ലോകവിപണിയെ നാം ഭരിക്കണം. ഉത്പാദനച്ചെലവ്കുറയ്ക്കണം. ഗുണനിലവാരമുള്ള ഉത്പ്പന്നങ്ങൾ ഉപയോഗിച്ച് ആഗോള വിപണികളിൽ നമ്മുടെ കഴിവ്തെളിയിക്കേണ്ട സമയമാണിത്. കുറഞ്ഞവില, ഉയർന്ന നിലവാരം എന്നതായിരിക്കണം നമ്മുടെലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മറ്റു രാജ്യങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. നമ്മുടെ ലക്ഷ്യംകാണാൻ നമുക്ക് മുമ്പോട്ട് പോകേണ്ട സമയമാണിത് എന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post