തിരുവനന്തപുരം : കേരളത്തിലെ വിവിധ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് മഴ ശക്തമായിട്ടുള്ളത്. കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 9 ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പരിസരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
ബാണാസുര സാഗർ, കക്കി, കല്ലാര്‍കുട്ടി, മൂഴിയാര്‍, മാട്ടുപ്പെട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍ , ഷോളയാര്‍ , പെരിങ്ങല്‍കുത്ത് ഡാമുകളില്‍ ആണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്ത 3 മണിക്കൂറില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.
ബംഗാള്‍ ഉൾക്കടലില്‍ ആന്ധ്ര ഒഡീഷ തീരത്തിന് മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് കേരളത്തിലും കനത്ത മഴയ്ക്ക് കാരണമായിരിക്കുന്നത്. തെക്കൻ ഛത്തിസ്ഗഢിന് മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂനമർദ്ദം പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശക്തി കുറഞ്ഞ് ചക്രവാതച്ചുഴിയായി ഓഗസ്റ്റ് 18 ഓടെ ഗുജറാത്തിന് മുകളിൽ എത്തിച്ചേരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഓഗസ്റ്റ് 18 ഓടെ വടക്ക് പടിഞ്ഞാറൻ – മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ പുതിയ ന്യൂന മർദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്.









Discussion about this post