ന്യൂഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ വിളിച്ച് സംസാരിച്ച റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിൻ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി അലാസ്കയിൽ വച്ച് നടന്ന ഉച്ചകോടി ചർച്ചകളെക്കുറിച്ച് പുടിൻ മോദിയെ അറിയിച്ചു.
ട്രംപുമായുള്ള അലാസ്കയിലെ കൂടിക്കാഴ്ചയെക്കുറിച്ച് പുടിൻ പ്രധാനമന്ത്രി മോദിയെ അറിയിച്ചു. പുടിനുമായുള്ള സംഭാഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ പ്രധാനമന്ത്രി മോദി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. “എന്റെ സുഹൃത്ത് പ്രസിഡന്റ് പുടിന്, അലാസ്കയിൽ പ്രസിഡന്റ് ട്രംപുമായുള്ള തന്റെ സമീപകാല കൂടിക്കാഴ്ചയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ പങ്കുവെച്ചതിനും ഫോൺ കോളിനും നന്ദി,” എന്ന് പ്രധാനമന്ത്രി മോദി എക്‌സിൽ അറിയിച്ചു.
യുക്രെയ്ൻ സംഘർഷം സമാധാനപരമായി പരിഹരിക്കണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുന്നുവെന്നും ഫോൺ സംഭാഷണത്തിന് ശേഷം മോദി പറഞ്ഞു. ഓഗസ്റ്റ് 15 ന് അലാസ്കയിൽ വെച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉക്രെയ്‌നിലെ വെടിനിർത്തൽ ചർച്ച ചെയ്തെങ്കിലും വെടിനിർത്തൽ നടപ്പിലാക്കുന്നതിനെക്കുറിച്ച് യോഗത്തിൽ സമവായമുണ്ടായില്ല.
Discussion about this post