ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീം റെഡി. സെപ്റ്റംബറിൽ ആരംഭിക്കുന്ന ടൂർണ്ണമെന്റിനുള്ള ടീമിന്റെ പ്രഖ്യാപനം അൽപ്പനേരം മുമ്പാണ് നടന്നത്. സൂര്യകുമാർ യാദവ് നായകൻ ആകുന്ന ടീമിൽ ശുഭ്മാൻ ഗിൽ ആകും ഉപനായകൻ. മലയാളി ആരാധകർക്ക് ആവേശമായി സഞ്ജു സാംസണ് ടീമിലിടം ലഭിച്ചിട്ടുണ്ട്. ടീമിൽ ഉണ്ടാകും എന്ന് കരുതിയ ശ്രേയസ് അയ്യർക്ക് സ്ഥാനം കിട്ടിയില്ല.
ശ്രേയസ് അയ്യരെ സംബന്ധിച്ച് അദ്ദേഹത്തെ സ്നേഹിക്കുന്ന ആരാധകർക്ക് മാത്രമല്ല മറിച്ച് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് മൊത്തം സങ്കടം നൽകുന്ന വാർത്തയായി പോയി അത്. ഇന്ത്യൻ പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ട്രോഫിയിലും എല്ലാം തകർപ്പൻ പ്രകടനം നടത്തിയ ശ്രേയസിനെ സംബന്ധിച്ച് ടീമിലിടം കിട്ടും എന്നാണ് കരുതപെട്ടത് എങ്കിലും അത് നടന്നില്ല. താരത്തെ നേരത്തെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിൽ നിന്നും ഒഴിവാക്കിയിരുന്നു.
എന്തായാലും എന്തുകൊണ്ടാണ് ശ്രേയസിനെ ഒഴിവാക്കിയത് എന്ന ചോദ്യത്തിനുള്ള മറുപടി പറഞ്ഞിരിക്കുകയാണ് അജിത് അഗാർക്കർ. അദ്ദേഹം പറഞ്ഞത് ഇങ്ങനെ- “ശ്രേയസിന്റെ കാര്യത്തിൽ, അദ്ദേഹത്തിന് പകരം ആരെ ഒഴിവാക്കാകാൻ കഴിയും? അത് അദ്ദേഹത്തിന്റെ തെറ്റല്ല, ഞങ്ങളുടെയും അല്ല”
എന്തായാലും താരത്തോട് കാണിച്ചത് അനീതി ആണെന്നുള്ള തരത്തിൽ ആരാധകർ പറയുന്നുണ്ട്. അതേസമയം ഗില്ലിനെ ടീമിൽ എടുക്കാനുള്ള സമ്മർദ്ദം ഈ ദിവസങ്ങളിൽ വളരെ ശക്തമായിരുന്നു. ടി 20 യിൽ സമീപകാലത്ത് ഒന്നും ടീമിൽ ഇല്ലാതിരുന്ന ഗില്ലിനെ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മിന്നും പ്രകടനത്തിന് പിന്നാലെ ടീമിലേക്ക് ഉൾപ്പെടുത്തുക ആയിരുന്നു. ഗിൽ ടീമിലേക്ക് വാരുമ്പോൾ ഓപ്പണിങ് സ്ഥാനത്ത് അദ്ദേഹം ഇറങ്ങാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ ആണെങ്കിൽ അഭിഷേക് ശർമ്മയെ സഞ്ജുവോ മധ്യനിരയിലേക്ക് മാറേണ്ടതായി വരും. നിലവിലെ സാഹചര്യത്തിൽ സഞ്ജു മധ്യനിരയിലാകും ഇറങ്ങുക എന്നതാണ് ടീം കോമ്പിനേഷനിൽ നിന്ന് മനസിലാകുന്നത്.
ബുംറ നയിക്കുന്ന ബോളിങ് അറ്റാക്കിൽ അർശ്ദീപും ഹർഷിതും വരുമ്പോൾ കുൽദീപും വരുണും സ്പിന്നര്മാരായി ഉണ്ടാകും. അക്‌സർ പട്ടേലും ഹാർദിക് പാണ്ഡ്യയും ആണ് ടീമിലെ ഓൾ റൗണ്ടർമാർ.
TEAM: സൂര്യകുമാർ യാദവ് (സി), ശുഭ്മാൻ ഗിൽ (വിസി), അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ്മ (ഡബ്ല്യുകെ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, സഞ്ജു സാംസൺ (ഡബ്ല്യുകെ), ഹർഷിത് റാണ
Discussion about this post