ന്യൂഡൽഹി : രാഹുൽ ഗാന്ധി സ്നേഹത്തിന്റെ കടയല്ല നുണകളുടെ ഒരു ഷോറൂം ആണ് നടത്തുന്നത് എന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ. 2024 ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യാജ വോട്ട് നടന്നുവെന്ന ആരോപണത്തിൽ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെയായിരുന്നു ബിജെപി നേതാവിന്റെ ഈ പ്രതികരണം. ഭരണഘടനാ സ്ഥാപനങ്ങളെ രാഹുൽ ഗാന്ധി തുടർച്ചയായി അപകീർത്തിപ്പെടുത്തുന്നുവെന്നും ഗൗരവ് ഭാട്ടിയ വിമർശിച്ചു.
ഇവിഎമ്മുകളെയും തിരഞ്ഞെടുപ്പ് പ്രക്രിയയെയും കുറിച്ച് രാഹുൽ ഗാന്ധി നിരന്തരം തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. എന്നാൽ തെളിവ് ആവശ്യപ്പെടുമ്പോൾ അദ്ദേഹം പിന്മാറുകയാണ് ചെയ്യുന്നത്. രാഹുൽ ഗാന്ധി അരാജകത്വത്തിന്റെയും നുണയുടെയും മാതൃകയാണ് അവതരിപ്പിക്കുന്നതെന്നും ബിജെപി വക്താവ് പറഞ്ഞു.
പൊതുജനങ്ങൾ എപ്പോഴും സത്യത്തിനൊപ്പം മാത്രമേ നിൽക്കൂ എന്നുള്ള കാര്യം കോൺഗ്രസും രാഹുൽഗാന്ധിയും ഓർമിക്കണം എന്നും ഗൗരവ് ഭാട്ടിയ വ്യക്തമാക്കി. രാഹുൽ ഗാന്ധി തന്നെ ഇപ്പോൾ അഴിമതി കേസുകളിൽ ജാമ്യത്തിൽ ആണുള്ളത്. അങ്ങനെയുള്ള ഒരാളാണ് ഭരണഘടനാ സ്ഥാപനങ്ങൾക്കെതിരെ കുറ്റാരോപണം നടത്തുന്നത്. 40 മണിക്കൂർ നുണകൾ പ്രചരിപ്പിച്ച് ജനാധിപത്യത്തെ ദുർബലപ്പെടുത്താൻ ഉള്ള ശ്രമമാണ് രാഹുൽ ഗാന്ധി നടത്തിയത്. എന്നാൽ ഇപ്പോൾ രാഹുൽഗാന്ധിയുടെ എല്ലാ വാദങ്ങളും തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ് എന്നും ഗൗരവ് ഭാട്ടിയ വ്യക്തമാക്കി.









Discussion about this post