ഈ കഴിഞ്ഞ ദിവസമാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ അലാസ്‌കയിൽ വച്ച് പ്രത്യേക കൂടിക്കാഴ്ച നടത്തിയത്. റഷ്യ-യുക്രൈയ്ൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ചർച്ച പ്രധാനമാണെങ്കിലും കൂടിക്കാഴ്ച ജനശ്രദ്ധയാകർഷിച്ചത് മറ്റൊരു കാരണം കൊണ്ടാണ്. പുടിനൊപ്പം പ്രത്യേക സ്യൂട്‌കേസുമായി എത്തിയ അംഗരക്ഷകർ തന്നെ കാരണം.
ട്രംപിനെ കാണാൻ റഷ്യവിട്ട പുടിന്റെ സ്യൂട്‌കേസിലൊന്ന് അദ്ദേഹത്തിന്റെ മലമൂത്രവിസർജ്യം ശേഖരിക്കാൻ ഉള്ളതാണെന്നാണ് റിപ്പോർട്ട്. പുടിൻ എപ്പോഴൊക്കെ റഷ്യയ്ക്ക് പുറത്ത് പോകുന്നുവോ അപ്പോഴൊക്കെ അദ്ദേഹത്തിന്റെ അംഗരക്ഷകർ ഈ സ്യൂട് കേസ് കൂടെ സൂക്ഷിക്കുമത്രേ. തുടർന്ന് വിസർജ്യം ശേഖരിച്ച് തിരികെ റഷ്യയിലേക്ക് കൊണ്ടുപോകാറാണ് പതിവ്.
വിദേശ ശക്തികൾ തൻറെ മലമൂത്ര വിസർജനം ശേഖരിക്കുകയും അതിലൂടെ തന്റെ ആരോഗ്യസ്ഥിതി അറിയുകയും ചെയ്യുമോ എന്ന് ആശങ്കപ്പെട്ടാണ് അംഗരക്ഷകർ പുടിന്റെ മലമൂത്ര വിസർജനം സ്യൂട്ട്കേസിലാക്കി തിരിച്ച് റഷ്യയിലേക്ക് കൊണ്ടുപോകുന്നതത്രേ. പുടിന്റെ ആരോഗ്യ സ്ഥിതിയിൽ വർഷങ്ങളായി ആശങ്കകൾ ഉയർന്നിട്ടുണ്ട്. പുടിന് പാർക്കിൻസൺസ് രോഗം പോലുള്ള ഒരു ന്യൂറോളജിക്കൽ രോഗമുണ്ടെന്ന് വിദഗ്ധർ സംശയമുന്നയിച്ചിരുന്നു. വിദേശ ഇന്റലിജൻസ് ഏജൻസികൾ ആരോഗ്യത്തെക്കുറിച്ച് അറിയാൻ ജൈവ മാലിന്യങ്ങൾ പരിശോധിക്കാറുണ്ട്. ഇത് തടയുന്നതിനായി റഷ്യ നടത്തിയ നീക്കമാണിത്.
ഇത് ആദ്യമായിട്ടല്ല പുടിന്റെ അംഗരക്ഷകർ അദ്ദേഹത്തിന്റെ വിസർജ്യം ഉപേക്ഷിക്കാതെ വരുന്നത്. പുടിൻ റഷ്യൻ പ്രസിഡന്റ് ആയത് മുതൽ തുടരുന്ന രീതിയാണിത്. പുറത്തിറങ്ങുന്നത് പുടിനല്ല അദ്ദേഹത്തിന്റെ ക്ലോൺ രൂപമാണെന്ന് വരെ വാർത്തകൾ പ്രചരിക്കുന്നുണ്ട്.













Discussion about this post