യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിനെതിരെ മറ്റൊരു ഗുരുതര ആരോപണം കൂടി ഉയരുന്നു. ഗർഭച്ഛിദ്രത്തിനായി യുവതിയെ രാഹുൽ നിർബന്ധിക്കുന്ന സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. യുവതിയും രാഹുലും തമ്മിലുള്ള സംഭാഷണമാണ് പ്രചരിക്കുന്നത്. യുവതിയുടെ സ്വകാര്യത മാനിച്ച് സാങ്കേതിക സഹായത്തോടെ ശബ്ദം മാറ്റംവരുത്തിയാണ് ശബ്ദം പുറത്തുവിടുന്നത്. ഗർഭം അലസിപ്പിക്കണമെന്നും വളർത്താൻ തയ്യാറാവരുതെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്.
അതേസമയം യുവനടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ രാഹുലിനെതിരെ നേതൃത്വത്തിൽ നിന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. പെണ്ണുപിടിയനായ സംസ്ഥാന പ്രസിഡൻറല്ല സംഘടനയ്ക്കുളളതെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണമെന്നായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ വനിതാ നേതാവ് ഉയർത്തിയ ആവശ്യം
Discussion about this post