മഹേന്ദ്ര സിങ് ധോണി, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഈ മനുഷ്യനുള്ള ഫാൻ ബേസ് വല്ല വലുതാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ കളിക്കാൻ ഓരോ വർഷവും അയാൾ ഇറങ്ങുമ്പോൾ തടിച്ചുകൂടുന്ന ആളുകൾ അതിന് തെളിവാണ്. ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്‌സമാനായ ധോണി മികച്ച ഒരു ക്രിക്കറ്റിങ് ബ്രെയിൻ ആയിരുന്നു.
മത്സരസാഹചര്യങ്ങൾ പ്രതികൂലമായി നിൽക്കുമ്പോൾ പോലും അതിനെ അനുകൂലമാക്കി മാറ്റാൻ ധോണിയുടെ ചില തീരുമാനങ്ങൾ കൊണ്ടും മികച്ച പ്രകടനങ്ങൾ കൊണ്ടും സാധിച്ചിട്ടുണ്ട്. ഇത് കൂടാതെ തന്നെ കൂൾ ആറ്റിട്യൂഡിന് പേരുകേട്ട താരം ആയിരുന്നു എങ്കിലും സഹതാരങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന തെറ്റുകൾക്കും പിഴവുകൾക്കും അവരോട് കലിപ്പ് ഒന്നും ആയില്ലെങ്കിലും തഗ് മറുപടികൾ കൊടുക്കാൻ ധോണി മിടുക്കായിരുന്നു.
ധോണിയുടെ കീഴിൽ ഒരു സ്പിന്നർ എന്ന നിലയിൽ നന്നായി, മിടുക്കനായി വന്ന കുൽദീപ് ഒരുപാട് മൽസാരങ്ങളിൽ ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു എന്നത് ശ്രദ്ധിക്കണം. ഒരിക്കൽ ഒരു ഏഷ്യാ കപ്പിൽ ഇന്ത്യ vs അഫ്ഗാനിസ്ഥാൻ മത്സരത്തിനിടെ കുൽദീപ് യാദവ് ഫീൽഡ് മാറ്റം സംബന്ധിച്ച് ചില അഭിപ്രായങ്ങൾ ധോണിയോട് പറഞ്ഞു.
ധോണിക്ക് ആകട്ടെ അത് അത്ര ഇഷ്ടപ്പെട്ടില്ല. അദ്ദേഹം അതിന് കൊടുത്ത മറുപടി ഇങ്ങനെ ആളായിരുന്നു- “നീ പന്തെറിയുന്നോ അതോ ഞാൻ ബൗളറെ മാറ്റണോ?” എന്തായാലും പിന്നെ ഫീൽഡ് മാറ്റം സംബന്ധിച്ച് കുൽദീപ് ഒന്നും പറഞ്ഞില്ല.










Discussion about this post