ചെന്നൈ : മധുരയിൽ നടന്ന പാർട്ടി സമ്മേളനത്തിനിടെ തമിഴ് നടനും തമിഴക വെട്രി കഴകം (ടിവികെ) മേധാവിയുമായ വിജയ് ഡിഎംകെയ്ക്കും ബിജെപിക്കും എതിരെ രൂക്ഷ വിമർശനമുന്നയിച്ചു. ഡിഎംകെ ആണ് തങ്ങളുടെ രാഷ്ട്രീയ എതിരാളി എന്നാണ് വിജയ് വിശേഷിപ്പിച്ചത്. അതേസമയം ബിജെപി പ്രത്യയശാസ്ത്രപരമായ ശത്രു ആണെന്നും വിജയ് പ്രഖ്യാപിച്ചു.
നീറ്റ് പരീക്ഷ റദ്ദാക്കണമെന്നും കച്ചത്തിവ് ദ്വീപ് തിരിച്ചുപിടിക്കണമെന്നും പാർട്ടി സമ്മേളനത്തിൽ വിജയ് ആവശ്യപ്പെട്ടു. “രഹസ്യ ഇടപാടുകൾ നടത്തുന്ന, സഖ്യങ്ങൾക്കായി കള്ളം പറയുന്ന, പൊതുജനങ്ങളെ വഞ്ചിക്കുന്ന പാർട്ടിയല്ല എന്റെ പാർട്ടി. രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടിയല്ല, ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിനാണ് ടിവികെ രൂപീകരിച്ചത്. തമിഴ്‌നാട്ടിലെ ജനങ്ങളും സ്ത്രീകളും യുവാക്കളും എന്നോടൊപ്പം നിൽക്കുന്നുണ്ട്” എന്നും വിജയ് പറഞ്ഞു.
തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾക്കെതിരായ ശ്രീലങ്കൻ നാവികസേനയുടെ ആക്രമണങ്ങളെ വിജയ് രൂക്ഷമായി വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി കച്ചത്തിവ് ദ്വീപ് തിരിച്ചുപിടിക്കണന്നും വിജയ് ആവശ്യപ്പെട്ടു. കർഷകർ, യുവാക്കൾ, ട്രാൻസ്‌ജെൻഡർ സമൂഹം, നിസ്സഹായരായ വൃദ്ധർ, ശാരീരികമായി ദുർബലരായ ആളുകൾ എന്നിവർക്ക് പ്രത്യേക പിന്തുണ നൽകുന്ന ഒരു സർക്കാർ രൂപീകരിക്കുമെന്നും വിജയ് പാർട്ടി സമ്മേളനത്തിൽ വാഗ്ദാനം ചെയ്തു.
Discussion about this post