ഭീകരതയുടെ വേരറുക്കുന്ന നടപടികൾ ഇന്ത്യ കടുപ്പിക്കുമ്പോൾ, തകർന്നു പോയ തങ്ങളുടെ സാമ്രാജ്യം വീണ്ടും പടുത്തുയർത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ് പാകിസ്താനിലെ ഭീകര സംഘടനകൾ. ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ തകർത്തു തരിപ്പണമാക്കിയ തങ്ങളുടെ ഭീകര കേന്ദ്രങ്ങൾ പുനസൃഷ്ടിക്കുന്നതിനായി പണപ്പിരിവ് ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ ജെയ്‌ഷെ-ഇ-മുഹമ്മദ്.
ഫണ്ട് സ്വരൂപിക്കുന്നതിനായി ഒരു പുതിയ കാമ്പെയ്‌ൻ ആണ് ജെയ്‌ഷെ-ഇ-മുഹമ്മദ് ആരംഭിച്ചിട്ടുള്ളത്. ഡിജിറ്റൽ വാലറ്റുകൾ വഴിയുള്ള ഫണ്ട് ശേഖരണം ആണ് ഇതിനായി ജെയ്‌ഷെ-ഇ-മുഹമ്മദ് നടത്തുന്നത്. തങ്ങളുടെ ഭീകര ശൃംഖല പാകിസ്താനിലുടനീളം വ്യാപിപ്പിക്കുന്നതിനായി രാജ്യത്തെ നൂറു കണക്കിന് പള്ളികൾ സ്ഥാപിച്ച്, ഈ പള്ളികൾ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്താനാണ് ഭീകര സംഘടനയുടെ തീരുമാനം.
313 പള്ളികൾ പണിയുന്നതിന്റെ പേരിൽ 3.91 ബില്യൺ പാകിസ്താൻ രൂപ സമാഹരിക്കുന്നതിനായുള്ള ശ്രമമാണ് ഇപ്പോൾ ജെയ്‌ഷെ-ഇ-മുഹമ്മദ് നടത്തുന്നത്.
ലഷ്‌കർ-ഇ-തൊയ്ബ പോലുള്ള ഒരു വികേന്ദ്രീകരണ മാതൃക പണ ഭീകര സംഘടന ലക്ഷ്യം വയ്ക്കുന്നത്. ഒരു സ്ഥലം മാത്രം കേന്ദ്രീകരിച്ച് പ്രവർത്തിച്ചാൽ ഇന്ത്യ വീണ്ടും തങ്ങളെ നശിപ്പിക്കും എന്ന് ഉറപ്പുള്ളതിനാലാണ് പ്രവർത്തനം പല സ്ഥലങ്ങളിലായി വ്യാപിപ്പിക്കാൻ ജെയ്‌ഷെ-ഇ-മുഹമ്മദ് തീരുമാനിച്ചിട്ടുള്ളത്.
Discussion about this post