എംഎൽഎ സ്ഥാനം രാജിവെക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. രാജി ആലോചനയിൽ പോലും ഇല്ലെന്ന് പറഞ്ഞ രാഹുൽ മാങ്കൂട്ടത്തിൽ തന്നോട് ആരും ആവശ്യപ്പെട്ടില്ല എങ്കിൽ പോലും താൻ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം സ്വയം രാജിവെച്ചെന്നും എംഎൽഎ സ്ഥാനം രാജിവെക്കേണ്ട ആവശ്യം നിലവിൽ ഇല്ലെന്നും രാഹുൽ പറഞ്ഞു.
രാഹുലിന്റെ രാജിക്ക് പിന്നാലെ അടുത്ത അധ്യക്ഷനാകാനുള്ള പോര് സംഘടനക്കുള്ളിൽ മുറുകുകയാണ്. രാഹുലിനെ ചതിച്ചത് അബിൻ വർക്കിയാണ് എന്ന തരത്തിൽ രാഹുൽ പക്ഷക്കാർ അദ്ദേഹത്തെ കട്ടപ്പ എന്നാണ് വിളിച്ചത്. എന്തായാലും തമ്മിലടി രൂക്ഷമായ സാഹചര്യത്തിൽ ഗ്രുപ്പ് അഡ്മിൻസ് ഒൺലി വരെ ആകേണ്ടത് ആയി വന്നു.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിലും അദ്ദേഹത്തിന്റെ രാജിക്ക് പിന്നാലെയും ഏറ്റവും കൂടുതൽ കേട്ട ചോധ്യമായിരുന്നു ഷാഫി പറമ്പിൽ എവിടെ എന്നുള്ളത്. രാഷ്ട്രീയത്തിൽ രാഹുലിന്റെ ഏറ്റവും വലിയ കൂട്ടുകാരനായ ഷാഫി ഇത്ര വലിയ പ്രശ്നം നടന്നിട്ടും ഒന്നും സംസാരിച്ചില്ല എന്നതായിരുന്നു പലരുടെയും പരാതി.
എന്തായാലും താൻ എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്നും മുങ്ങിയെന്ന പരാമർശം തെറ്റാണെന്നും ഷാഫി പറമ്പിൽ എംപി ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. ബിഹാറിൽ പോയത് പാർട്ടി ഉത്തരവാദിത്തത്തിന്റെ ഭാഗമായിട്ടാണ്. രാഹുലിനെതിരെ നിയമപരമായ ഒരു പരാതിയുമില്ലെന്നും ആരോപണം വന്നയുടൻ തന്നെ രാഹുൽ രാജി പ്രഖ്യാപിച്ചെന്നും ഷാഫി പറഞ്ഞു.
കോൺഗ്രസിനെ ധാർമികത പഠിപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നത് എന്നും അത് പറയുന്ന സിപിഎമ്മിനും ബിജെപിക്കും എന്താണ് അവകാശം എന്നും ഷാഫി പറഞ്ഞു. ഒരു പോയിന്റിൽ പോലും രാഹുലിനെ കുറ്റപ്പെടുത്താതെ ആണ് വാർത്താസമ്മേളനം ഷാഫി അവസാനിപ്പിച്ചത്. അതേസമയം ഷാഫി പറമ്പിൽ എംപിക്കെതിരെ വടകരയിൽ ഡിവൈഎഫ്‌ഐ പ്രതിഷേധം. ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യം ഉയർത്തിയാണ് നേതാക്കൾ പ്രതിഷേധിക്കുന്നത്.
Discussion about this post