മോസ്‌കോ : യുക്രൈനിലെ രണ്ട് ഗ്രാമങ്ങൾ കൂടി പിടിച്ചെടുത്തതായി റഷ്യ വ്യക്തമാക്കി. കിഴക്കൻ യുക്രൈനിൽ റഷ്യൻ സൈന്യത്തിന്റെ മുന്നേറ്റം തുടരുകയാണ്. ഡൊണെറ്റ്‌സ്ക് മേഖലയിൽ 1,000 കിലോമീറ്റർ ദൂരം റഷ്യൻ സൈന്യം മുന്നേറ്റം നടത്തി.
ടൊറെറ്റ്സ്കിന് വടക്കുപടിഞ്ഞാറായി ക്ലെബാൻ-ബൈക്ക്, ഖാർകിവ് മേഖല അതിർത്തിക്കടുത്തുള്ള സെറെഡ്നെ, കോസ്റ്റിയാന്റിനിവ്കയ്ക്കടുത്തുള്ള കാറ്റെറിനിവ്ക, റുസിൻ യാർ എന്നീ പ്രദേശങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി റഷ്യൻ സൈന്യം പിടിച്ചെടുത്തത്.
അതേസമയം യുദ്ധം അവസാനിപ്പിക്കാൻ റഷ്യയെ പ്രേരിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളെ പിന്തുണയ്ക്കണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ഗ്ലോബൽ സൗത്തിലെ രാജ്യങ്ങളോട് ആവശ്യപ്പെട്ടു.
ശനിയാഴ്ച ദക്ഷിണാഫ്രിക്കൻ പ്രധാനമന്ത്രി സിറിൽ റമാഫോസയുമായും സെലെൻസ്‌കി കൂടിക്കാഴ്ച നടത്തി. യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയെ സമ്മർദ്ദത്തിലാക്കാൻ യൂറോപ്യൻ രാജ്യങ്ങളുടെ പിന്തുണയോടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പുതുക്കിയ നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി മറ്റു രാജ്യങ്ങളുടെ പിന്തുണ തേടാൻ ആരംഭിച്ചിട്ടുള്ളത്.
Discussion about this post