കണ്ണൂർ : കണ്ണൂരിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ അട്ടിമറി ശ്രമം. റെയിൽ പാളത്തിൽ കല്ല് വെച്ച 5 വിദ്യാർത്ഥികൾ പിടിയിൽ. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. പാലത്തിൽ വച്ച് കല്ലിൽ തട്ടി ട്രെയിൻ ആടിയുലഞ്ഞു. ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടൽ മൂലമാണ് വലിയൊരു ദുരന്തം ഒഴിവായത്.
ചിറക്കല്‍ ഇരട്ടക്കണ്ണന്‍ പാലത്തിന് സമീപമാണ് സംഭവം നടന്നത്. തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് എക്‌സ്പ്രസാണ് കല്ലിൽ തട്ടി ഉരഞ്ഞ് നിന്നത്. ലോക്കോ പൈലറ്റ് വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും ആർപിഎഫും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പുതിയതെരു സ്വദേശികളായ അഞ്ച് വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
സ്കൂൾ അവധി ദിനം ആയതിനാൽ സമീപത്തെ കുളത്തിൽ കുളിക്കാൻ വന്ന വിദ്യാർത്ഥികളാണ് റെയിൽവേ പാളത്തിൽ കല്ല് വെച്ചത്. പോലീസ് ചോദ്യം ചെയ്യലിൽ ഒരു കൗതുകത്തിനാണ് ഇത് ചെയ്തത് എന്നായിരുന്നു വിദ്യാർത്ഥികളുടെ മറുപടി. വിദ്യാർത്ഥികളെ ആർപിഎഫ് സ്റ്റേഷനിൽ എത്തിച്ച് രക്ഷിതാക്കളെ വിളിച്ചുവരുത്തി.
Discussion about this post