ന്യൂഡൽഹി : ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള യുഎസ് ഉത്തരവിന്റെ സമയപരിധി നാളെ അവസാനിക്കും. ഓഗസ്റ്റ് 27 മുതൽ ഇന്ത്യയിൽ പുതിയ താരിഫുകൾ ചുമത്തുമെന്ന് യുഎസ് നോട്ടീസ് നൽകിയിട്ടുണ്ട്. റഷ്യക്കുള്ള മറുപടിയായിട്ടാണ് ഈ നടപടിയെന്നാണ് നോട്ടീസിൽ വ്യക്തമാക്കുന്നത്. യുഎസിൽ എത്തുന്നതോ നിശ്ചിത സമയപരിധിക്ക് ശേഷം വെയർഹൗസിൽ നിന്ന് നീക്കം ചെയ്യുന്നതോ ആയ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഈ താരിഫുകൾ ബാധകമാകും.
എന്നാൽ അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങില്ല എന്ന് ഇന്ത്യ വ്യക്തമാക്കുകയാണ്. കർഷകരുടെയും ചെറുകിട വ്യവസായങ്ങളുടെയും ആഭ്യന്തര ഉൽപാദകരുടെയും താൽപ്പര്യങ്ങളിൽ ഇന്ത്യ ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. സ്വദേശി ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകാൻ പൗരന്മാരോടും ബിസിനസുകളോടും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
ഇന്ത്യയെ കൂടാതെ ടെക് കമ്പനികൾക്ക് ഡിജിറ്റൽ സേവന നികുതികളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയ യൂറോപ്യൻ രാജ്യങ്ങൾക്കും അധിക തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ മാർക്കറ്റ്സ് ആക്ടിനെയും യുകെയുടെ ഡിജിറ്റൽ നികുതിയെയും ലക്ഷ്യം വച്ചുള്ളതാണ് ഈ മുന്നറിയിപ്പ്. ഡിജിറ്റൽ സേവന നികുതിക്കെതിരായ പ്രതികാരമായി കാനഡയുമായുള്ള വ്യാപാര ചർച്ചകളും ട്രംപ് റദ്ദാക്കി.









Discussion about this post