ശ്രീനഗർ : ജമ്മു കശ്മീരിൽ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള റോഡിൽ കനത്ത മണ്ണിടിച്ചിൽ. ദുരന്തത്തിൽ അഞ്ച് പേർ മരിക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജമ്മു കശ്മീരിൽ കനത്ത മഴ തുടരുകയാണ്. നിരവധി നദികൾ കരകവിഞ്ഞൊഴുകുന്നുണ്ട്. വിവിധ സ്ഥലങ്ങളിൽ മിന്നൽ പ്രളയവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ പുണ്യക്ഷേത്രമായ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള വഴിയിലെ മണ്ണിടിച്ചിലിനെ തുടർന്ന് തീർത്ഥാടനം നിർത്തിവച്ചതായി അധികൃതർ പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ടോടെ ആണ് കനത്ത രീതിയിലുള്ള മണ്ണിടിച്ചിൽ ഉണ്ടായത്. ദുരന്തം സംഭവിച്ച അർദ്ധ് കുൻവാരിയിലെ ഇന്ദ്രപ്രസ്ഥ ഭോജനാലയത്തിന് സമീപം രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
ജമ്മു കശ്മീരിലെ പല ഭാഗങ്ങളിലും തുടർച്ചയായി മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴ നാശം വിതച്ചു. കതുവയിലും കിഷ്ത്വാറിലും സമാനമായ ദുരന്തങ്ങൾക്ക് ശേഷം ഇന്ന് രാവിലെ ദോഡ ജില്ലയിൽ മേഘവിസ്ഫോടനത്തിൽ നാല് പേർ മരിച്ചു. പെട്ടെന്നുള്ള കനത്ത മഴയിൽ പ്രദേശത്ത് പത്തിലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
Discussion about this post