പനീർ എന്ന പേരിൽ രാജ്യത്ത് പലയിടത്തും വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത് വ്യാജനെന്ന ആശങ്കയിൽ ഉപഭോക്താക്കൾ. മഹാരാഷ്ട്രയിൽ കിലോക്കണക്കിന് വരുന്ന വ്യാജൻ പനീർ പിടിച്ചെടുത്തതാണ് ഈ ആശങ്ക വർദ്ധിപ്പിക്കുന്നത്.
ആന്റോപ് ഹിൽ പ്രദേശത്ത് നടന്ന റെയ്ഡിൽ 550 കിലോ വ്യാജ പനീർ അധികൃതർ പിടിച്ചെടുത്തു. ‘മലായ് പനീർ’ എന്ന പേര് ഉപയോഗിച്ചാണ് ഈ വ്യാജ ഉൽപ്പന്നം വിറ്റിരുന്നത്. പതിവായി പനീർ വാങ്ങുന്നവർക്ക് ഉൽപ്പന്നത്തെക്കുറിച്ച് ഉണ്ടായ സംശയത്തിന്റെ അടിസ്ഥാനത്തിൽ ലഭിച്ച രഹസ്യ വിവര പ്രകാരമായിരുന്നു റെയ്ഡ്.
പാൽപ്പൊടിയും പാം ഓയിലും ചില കെമിക്കലും ചേർന്നാണ് ഈ വ്യാജ ചീസ് നിർമ്മിച്ചിരുന്നത്.യഥാർത്ഥ പാൽ ഉപയോഗിക്കാതെ ഇത്തരത്തിൽ നിർമ്മിച്ചെടുക്കുന്ന ഉത്പന്നങ്ങളെ ചീസ് അനലോഗ് എന്ന പേരിലാണ് അറിയപ്പെടുന്നത്. എന്നാൽ ഇവ പനീർ എന്ന പേരിൽ വിൽക്കുന്നത് അതീവ അപകടകരമാണ്. ഭക്ഷ്യവിഷബാധയും മറ്റ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്കും ചീസ് അനലോഗ് കാരണമാകാറുണ്ട്.










Discussion about this post