ന്യൂഡൽഹി : ആഗോള അയ്യപ്പ സംഗമത്തിൽ പിണറായി സർക്കാരിന്റേത് ഇരട്ടത്താപ്പെന്ന് നേരത്തെ ശബരിമല ദർശനം നടത്തിയ ബിന്ദു അമ്മിണി. പിണറായി സർക്കാരിന്റെ ലക്ഷ്യം മറ്റൊന്നാണെന്നും ബിന്ദു അമ്മിണി സൂചിപ്പിച്ചു. ശബരിമല കയറിയ സ്ത്രീകളെ സർക്കാർ ചേർത്ത് നിർത്തിയില്ല എന്നും ബിന്ദു അമ്മിണി പരാതിപ്പെട്ടു.
ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ താൽപര്യമറിയിച്ച് സർക്കാരിന് കത്തയച്ചിരുന്നതായി ബിന്ദു അമ്മിണി അറിയിച്ചു. എന്നാൽ സർക്കാരിൽ നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല. എന്നെ അവഗണിക്കുകയാണ് ഇപ്പോൾ പിണറായി സർക്കാർ ചെയ്യുന്നത് എന്നും ബിന്ദു അമ്മിണി കുറ്റപ്പെടുത്തി.
നേരത്തെ ശബരിമലയിൽ ദർശനം നടത്തിയ ശേഷം ഉണ്ടായ പ്രശ്നങ്ങളിൽ സർക്കാർ കൂടെ നിന്നില്ല എന്നും ബിന്ദു അമ്മിണി പരാതിപ്പെട്ടു. കേസുകളിൽ തെളിവ് നശിപ്പിച്ചു. സുരക്ഷയ്ക്കായി നിയോഗിച്ച പോലീസിൽ നിന്നു പോലും പ്രശ്നങ്ങളുണ്ടായി. മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചെങ്കിലും അനുവാദം നൽകിയില്ല എന്നും ബിന്ദു അമ്മിണി മാധ്യമങ്ങളോട് വ്യക്തമാക്കി.









Discussion about this post