ന്യൂഡൽഹി : അമേരിക്കയിലേക്കുള്ള എല്ലാ തപാൽ സേവനങ്ങളും നിർത്തിവെച്ചതായി ഇന്ത്യ പോസ്റ്റ് അറിയിച്ചു. 2025 ഓഗസ്റ്റ് 29 മുതൽ തീരുമാനം നടപ്പിലാക്കുമെന്നാണ് ഇന്ത്യൻ തപാൽ വകുപ്പ് അറിയിച്ചിരിക്കുന്നത്. ട്രംപ് ഭരണകൂടത്തിന്റെ പുതിയ നിയമങ്ങൾ പ്രകാരം $800 ഡി മിനിമീസ് ഇളവ് നീക്കം ചെയ്തതിനെ തുടർന്നാണ് ഇന്ത്യ പോസ്റ്റ് സേവനങ്ങൾ നിർത്തിവച്ചത്.
മുമ്പ് ഡ്യൂട്ടി ഫ്രീ ആയിരുന്ന 800 ഡോളറിൽ താഴെയുള്ള പാക്കേജുകൾക്ക് ഇനി താരിഫ് ബാധകമാകും എന്നുള്ളതിനിലാണ് നടപടി. ഇന്ത്യ കൂടാതെ മറ്റ് 25 രാജ്യങ്ങളിലെ തപാൽ സേവനങ്ങളും യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കുള്ള ഡെലിവറികൾ താൽക്കാലികമായി നിർത്തിവയ്ക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. ചില രാജ്യങ്ങൾ പാക്കേജുകൾ മാത്രമായും മറ്റു ചില രാജ്യങ്ങൾ യുഎസിലേക്കുള്ള എല്ലാ മെയിലുകളും നിർത്തിവച്ചിരിക്കുകയാണ്.
യൂറോപ്പിലും ഏഷ്യ-പസഫിക് മേഖലയിലുമായി വ്യാപിച്ചുകിടക്കുന്ന 25 രാജ്യങ്ങളാണ് അമേരിക്കയുടെ പുതിയ താരിഫ് നിരക്കുകൾ മൂലം തപാൽ സേവനങ്ങൾ നിർത്തിവെച്ചിരിക്കുന്നത്. യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ബെൽജിയം, നെതർലാൻഡ്സ്, സ്പെയിൻ, പോർച്ചുഗൽ, സ്വീഡൻ, നോർവേ, ഡെന്മാർക്ക്, ഫിൻലാൻഡ്, അയർലൻഡ്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ഓസ്ട്രേലിയ, ന്യൂസിലാന്റ്, ജപ്പാൻ, ഇന്ത്യ, ദക്ഷിണ കൊറിയ, തായ്‌വാൻ, സിംഗപ്പൂർ, കാനഡ എന്നീ രാജ്യങ്ങളാണ് യുഎസ്ലേക്കുള്ള എല്ലാ തപാൽ സേവനങ്ങളും നിർത്തിവച്ചിരിക്കുന്നത്.









Discussion about this post