തിരുവനന്തപുരം : ലഹരിയിൽ മുങ്ങിത്താഴ്ന്ന ഓണാഘോഷത്തിലാണ് മലയാളി. ഇത്തവണയും റെക്കോർഡ് മദ്യ വില്പനയാണ് ഓണത്തിന് മുമ്പായി നടന്നത്. ഉത്രാട ദിനത്തിൽ മാത്രം ബെവ്കോ 137കോടി രൂപയുടെ മദ്യം വിറ്റഴിച്ചു. കഴിഞ്ഞ 10 ദിവസങ്ങളിലായി 826 കോടിയുടെ മദ്യ വിൽപ്പനയാണ് കേരളത്തിൽ ബെവ്കോ വഴി മാത്രം നടന്നിട്ടുള്ളത്.
കഴിഞ്ഞ വർഷം ഉത്രാട ദിനത്തിൽ 126 കോടിയുടെ മദ്യമാണ് വിൽപ്പന നടത്തിയിരുന്നത്. ഈ വർഷം ഇത് 137 കോടി കടന്നു. കഴിഞ്ഞവർഷം ഓണക്കാലത്തെ 10 ദിവസത്തെ മൊത്തം മദ്യ വില്പന 776 കോടി ആയിരുന്നു. എന്നാൽ ഈ വർഷം 826 കോടി രൂപയുടെ മദ്യം വിറ്റഴിച്ച് റെക്കോർഡ് നേട്ടമാണ് ബെവ്കോ സ്വന്തമാക്കിയിരിക്കുന്നത്.
മുൻവർഷങ്ങളിലെ പതിവുകൾ തെറ്റിച്ച് ഇത്തവണ കരുനാഗപ്പള്ളി ബെവ്കോ ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ മദ്യ വില്പന നടന്നത്. കൊല്ലം ആശ്രാമവും എടപ്പാള്‍ ഔട്ട് ലെറ്റുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഓണത്തിന് ബെവ്കോയുടെ 6 ഔട്ട്ലെറ്റുകളിൽ ഒരുകോടി രൂപയ്ക്ക് മുകളിൽ വിൽപ്പന നടന്നു. സൂപ്പർ പ്രീമിയം ഷോപ്പുകളിൽ പോലും 67 ലക്ഷം രൂപയിൽ അധികം മദ്യ വില്പന നടന്നു.
Discussion about this post