ന്യൂഡൽഹി : ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള സൗഹൃദത്തെ കൂടുതൽ ശക്തിപ്പെടുത്തി ഭൂട്ടാനിൽ ഊർജ്ജവിതരണ പദ്ധതിയുമായി അദാനി ഗ്രൂപ്പ്. ഭൂട്ടാനിൽ 570 മെഗാവാട്ട് വാങ്‌ചു ജലവൈദ്യുത പദ്ധതി സ്ഥാപിക്കുന്നതിനായി അതാണ് ഈ ഗ്രൂപ്പും ഭൂട്ടാനും തമ്മിൽ ധാരണയിൽ എത്തി. പദ്ധതിയുടെ ഒരു ഷെയർഹോൾഡർ കരാറിൽ അദാനി പവറും ഭൂട്ടാന്റെ സർക്കാർ ഉടമസ്ഥതയിലുള്ള വൈദ്യുതി ഉൽപാദന കമ്പനിയായ ഡ്രൂക്ക് ഗ്രീൻ പവർ കോർപ്പ് ലിമിറ്റഡും സെപ്റ്റംബർ 5ന് ഒപ്പുവെച്ചു.
ഇതേ അവസരത്തിൽ തന്നെ ഒരു വൈദ്യുതി വാങ്ങൽ കരാറിലും ഭൂട്ടാൻ റോയൽ സർക്കാരുമായി പദ്ധതിക്കായുള്ള ഒരു കൺസെഷൻ കരാറിലും അദാനി പവർ ധാരണയിൽ എത്തി. ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗെയുടെയും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെയും സാന്നിധ്യത്തിലാണ് കരാറുകളിൽ ഒപ്പുവച്ചത്.
ബൂട്ട് (ബിൽഡ്, ഓൺ, ഓപ്പറേറ്റ്, ട്രാൻസ്ഫർ) മാതൃകയിൽ റൺ-ഓഫ്-റിവർ വാങ്‌ചു ജലവൈദ്യുത പദ്ധതിയുടെ നടപ്പാക്കൽ ആരംഭിക്കുന്നതാണ് കരാർ. പുനരുപയോഗ ഊർജ്ജ നിലയവും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും സ്ഥാപിക്കുന്നതിന് വാങ്‌ചു പദ്ധതിക്ക് ഏകദേശം 60 ബില്യൺ രൂപയുടെ നിക്ഷേപം ആവശ്യമാണ്. ഭൂട്ടാനെ സംബന്ധിച്ച് ഈ പദ്ധതി പ്രാദേശിക തൊഴിൽ, സാങ്കേതിക ശേഷി, വരുമാനം എന്നിവ വൈവിധ്യവൽക്കരിക്കുന്നതിന് സഹായകരമാകുന്നതാണ്.
Discussion about this post