ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാമിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. മേഖലയിൽ കൂടുതൽ ഭീകരർ ഉള്ളതായാണ് സൂചന. സൈനിക ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണ്.
തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിനെ തുടർന്നാണ് കുൽഗാമിലെ ഗുഡാർ വനത്തിൽ വെടിവയ്പ്പ് ആരംഭിച്ചത്. സുരക്ഷാ സേനക്ക് നേരെ തീവ്രവാദികൾ വെടിയുതിർത്തതിനെത്തുടർന്നാണ് തിരച്ചിൽ ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്. കൊല്ലപ്പെട്ട തീവ്രവാദി ആരാണെന്ന് വ്യക്തമായിട്ടില്ല.
ഇന്ത്യൻ സൈന്യം, ജമ്മു കശ്മീർ പോലീസ്, സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) എന്നിവ സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത്. ഓപ്പറേഷനിൽ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസർക്ക് പരിക്കേറ്റതായി ശ്രീനഗർ ആസ്ഥാനമായുള്ള ഇന്ത്യൻ ആർമിയുടെ ചിനാർ കോർപ്സ് അറിയിച്ചു.









Discussion about this post