ന്യൂഡൽഹി : പുലിക്കളിയ്ക്ക് കേന്ദ്ര സഹായം അനുവദിച്ചതിന് പിന്നാലെ കേരളത്തിന് മറ്റൊരു സമ്മാനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിൽ ഏറെ സാംസ്കാരിക പ്രാധാന്യമുള്ള ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് കേന്ദ്രസഹായം. 15 ലക്ഷം രൂപയാണ് ഉത്രട്ടാതി വള്ളംകളിക്കായി കേന്ദ്രസർക്കാർ ധനസഹായം നൽകുന്നത്. കേന്ദ്ര ടൂറിസം മന്ത്രാലയമാണ് തുക അനുവദിച്ചത്.
സമൂഹ മാധ്യമങ്ങളിലൂടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തന്നെയാണ് ഈ സന്തോഷവാർത്ത പങ്കുവെച്ചത്.
“കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന് ആവേശകരമായ വാർത്ത! ആറന്മുള ഉതൃട്ടാതി വള്ളംകളിക്ക് കേന്ദ്ര ടൂറിസം മന്ത്രാലയം 15 ലക്ഷം രൂപ അനുവദിച്ചു. ഈ പിന്തുണ വള്ളംകളിയെ പ്രോത്സാഹിപ്പിക്കുന്നതിനും നമ്മുടെ സംസ്ഥാനത്തിന്റെ സമ്പന്നമായ പാരമ്പര്യങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് പ്രദർശിപ്പിക്കുന്നതിനും സഹായിക്കും” എന്ന് സുരേഷ് ഗോപി അറിയിച്ചു.









Discussion about this post