ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ യുഎഇക്കെതിരായ മത്സരത്തിൽ ഇന്ത്യൻ സർവ്വാധിപത്യമാണ് കാണാൻ സാധിച്ചത്. ആതിഥേയരായ യുഎഇ ഉയർത്തിയ 57 റൺ വിജയലക്ഷ്യം വളരെ എളുപ്പത്തിൽ മറികടന്ന ഇന്ത്യ 9 വിക്കറ്റിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. എതിരാളികളെ സ്കൂൾ കുട്ടികളെ പോലെ നേരിട്ട ഇന്ത്യ എന്തുകൊണ്ടാണ് തങ്ങൾ ലോകത്തിലെ ഏറ്റവും മികച്ച ടീമായിരിക്കുന്നത് എന്ന് എതിരാളികൾക്ക് മുന്നിൽ തെളിയിക്കുന്നതാണ് കാണാൻ സാധിച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങി ആദ്യ വിക്കറ്റിൽ 26 റൺ കൂട്ടിച്ചേർത്തതും ബുംറയുടെ ഓവറിൽ 12 റൺ അടിച്ചതും ഒഴിച്ചാൽ യുഎഇക്ക് ഓർക്കാൻ പറ്റിയ ഒന്നും ഈ മത്സരത്തിൽ ഉണ്ടായിരുന്നില്ല. യുഎഇയുടെ മലയാളി ഓപ്പണർ അലിഷാൻ ഷറഫുവിന്റെ ബാറ്റിങ്ങാണ് യുഎഇക്ക് സ്കോർ 30 കടക്കാൻ സഹായിച്ചത്. 17 പന്തിൽ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സും സഹിതം 22 റൺസാണ് കണ്ണൂർ സ്വദേശി അടിച്ചെടുത്തത്. പവർപ്ലേയിൽ നന്നായി കളിച്ച ഷറഫുവിനെ ജസ്പ്രീത് ബുംറ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ശേഷം ബുംറക്ക് എതിരെ മൂന്ന് ബൗണ്ടറിയൊക്കെ അടിച്ച നായകൻ മുഹമ്മദ് വസീം പ്രതീക്ഷ നൽകി എങ്കിലും കുൽദീപ് യാദവ് എത്തിയതോടെ കാര്യങ്ങൾ മാറി. കുൽദീപും അക്സറും വരുൺ ചക്രവർത്തിയും ചേർന്ന ഇന്ത്യൻ പേസ് ത്രയം എതിരാളികൾക്ക് ഒരു ക്ലൂ പോലും നൽകാതെ പന്തെറിഞ്ഞപ്പോൾ ഡ്രസിങ് റൂമിലേക്ക് ഒന്നിന് പുറകെ ഒന്നായി മാർച്ച് ചെയ്യുക എന്നത് മാത്രം ആയിരുന്നു പാവം യുഎഇക്ക് ചെയ്യാൻ ഉണ്ടായിരുന്നത്. അതിനിടയിൽ “ഇവൻ എവിടെ നിന്ന് വന്നു” എന്ന് ചോദിക്കുന്നത് പോലെ മെയ്‌ൻ പേസർ ശിവം ദുബൈയും ചേർന്നതോടെ എതിരാളികൾ തവിടുപൊടിയായി.
2 ഓവറിൽ 7 റൺ മാത്രം വഴങ്ങി 4 വിക്കറ്റ് എടുത്ത കുൽദീപ് താരമായപ്പോൾ 3 വിക്കറ്റ് നേടിയ ദുബൈയും ഓരോ വിക്കറ്റുകൾ വീഴ്ത്തിയ അക്സറും വരുണും ബുംറയും ഇവർക്ക് പിന്തുണയും നൽകി. അതിനിടയിൽ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിന്റെ ഒരു പ്രവർത്തിക്ക് കൈയടികൾ കിട്ടുകയാണ്. പതിമൂന്നാം ഓവറിലെ മൂന്നാം പന്തിൽ യുഎഇയുടെ ജുനൈദ് സിദ്ദിഖ്, ശിവം ദുബെയുടെ ഷോർട്ട് പിച്ച് പന്തിൽ ഷോട്ടിനായി ശ്രമിക്കുന്നു. ജുനൈദ് ക്രീസിൽ നിന്ന് പുറത്തിറങ്ങി എന്ന് മനസിലാക്കിയ സഞ്ജു പന്ത് നേരെ സ്റ്റമ്പിലേക്ക് എറിയുന്നു. പ്രധാന അമ്പയർ ഇതോടെ തീരുമാനം മൂന്നാം അമ്പയറിന് കൈമാറി, റീപ്ലേകളിൽ ജുനൈദിന്റെ കാൽ പോപ്പിംഗ് ക്രീസിൽ നിന്ന് പുറത്താണെന്ന് തെളിഞ്ഞു.
ഇതോടെ സ്‌ക്രീനിൽ “ഔട്ട്” എന്ന് തെളിഞ്ഞു, പക്ഷേ ദുബൈ റണ്ണപ്പ് എടുക്കുന്നതിന് ഇടയിൽ ടവൽ താഴെ വീണെന്ന് ജുനൈദ് പറഞ്ഞു. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് അപ്പീൽ പിനാവലിക്കുകയും സ്പോർട്സ്മാൻ സ്പിരിറ്റ് കാണിക്കുകയും ചെയ്തു.
CAPTAIN SURYA WINNING THE HEART WITH A NICE GESTURE. 👏 pic.twitter.com/zXYBlzhGnx
— Johns. (@CricCrazyJohns) September 10, 2025
Discussion about this post