യുഎഇയെയും പാകിസ്ഥാനെയും തോൽപ്പിച്ച ഇന്ത്യ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യാ കപ്പ് ടൂർണമെന്റിൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. യുഎഇ ഒമാനെ പരാജയപ്പെടുത്തിയതിന് ശേഷം ഇന്ത്യ സൂപ്പർ ഫോർ ഘട്ടത്തിലേക്ക് യോഗ്യത നേടിയ സാഹചര്യത്തിൽ ഇന്ത്യ ടീമിൽ മാറ്റങ്ങൾ വരുത്തുമോ എന്ന് കണ്ടറിയണം. സഞ്ജു സാംസൺ ടീമിന്റെ ഓപ്പണറാകണം എന്ന ആവശ്യം ആരാധകർക്കിടയിൽ ശക്തമാണ്.
ആദ്യ രണ്ട് മത്സരങ്ങളിൽ, ഇന്ത്യ സുഖകരമായി കളി ജയിച്ചതിനാൽ സാംസൺ ബാറ്റ് ചെയ്യാൻ ഇറങ്ങിയില്ല. ഒമാനെതിരെയുള്ള അവസാന മത്സരത്തിൽ അഭിഷേക് ശർമ്മയ്‌ക്കൊപ്പം സാംസൺ ബാറ്റിംഗ് ഓപ്പണർ ആകണമെന്ന് ആരാധകർ പറയുന്നു. സഞ്ജുവിന് ഇതുവരെ ബാറ്റിംഗ് അവസരം കിട്ടാത്ത സാഹചര്യത്തിൽ സഞ്ജു ഓപ്പണറെയി ഇറങ്ങുന്ന തരത്തിലുള്ള മാറ്റങ്ങൾ ടീമിൽ വരണം എന്നാണ് പറയുന്നത്.
ഒമാനെതിരെയുള്ള മത്സരം ഈസി വാക്കോവർ എന്ന നിലയിൽ കാണുമ്പോൾ പ്രധാന താരങ്ങളിൽ പലർക്കും വിശ്രമം അനുവദിക്കാനുള്ള സാധ്യത കൂടുതലാണ്. കഴിഞ്ഞ മത്സരത്തിലെ ജയത്തോടെ ഇന്ത്യ സൂപ്പർ 4 ഉറപ്പിച്ചു എങ്കിലും സഞ്ജു സാംസന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ ആരാധകരും താരവും നിരാശരാണ്. രണ്ട് മത്സരങ്ങളിലും കീപ്പിങ്ങിൽ തിളങ്ങി എങ്കിലും ബാറ്റിംഗിൽ സഞ്ജുവിന് അവസരം കിട്ടുന്നില്ല എന്നതാണ് സങ്കടകരം.
അതേസമയം ടി 20 ലോകകപ്പ്, ഭാവിയിൽ വരാനിരിക്കുന്ന ടി 20 മത്സരങ്ങൾ ഒകെ പരിഗണിക്കുമ്പോൾ തനിക്ക് ബാറ്റിംഗ് അവസരം കിട്ടി ഇല്ലെങ്കിൽ ഉണ്ടാകാൻ പോകുന്ന അപകടത്തെക്കുറിച്ച് സഞ്ജുവിന് നന്നായി അറിയാം. അതിനാൽ തന്നെ സഞ്ജു അസ്വസ്ഥനായിരുന്നു. തിലക് വർമ്മ പുറത്തായതിന് ശേഷം തനിക്ക് അവസരം കിട്ടും എന്ന് സഞ്ജു വിചാരിച്ചപ്പോൾ ആണ് ടീം അദ്ദേഹത്തിന് പകരം ശിവം ദുബൈയെ കളത്തിൽ ഇറക്കിയത്. ദുബൈ- സൂര്യ സഖ്യം ഇന്ത്യയെ മത്സരത്തിൽ ജയിപ്പിക്കുകയും ചെയ്തു.
ഡഗ്ഗൗട്ടിലെ ഇന്ത്യൻ താരങ്ങളെല്ലാം ആവേശത്തോടെയും സന്തോഷത്തോടെയും വിജയത്തിന് പിന്നാലെ എഴുന്നേറ്റപ്പോൾ സഞ്ജു മാത്രം ഇരിക്കുകയായിരുന്നു ചെയ്തിരുന്നത്. ബാറ്റിങ് പാഡും ധരിച്ച് നിരാശയിൽ ഇരിക്കുന്ന സഞ്ജുവിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. താരത്തിന്റെ മുഖത്ത് നിരാശ പ്രകടമായിരുന്നു.
Discussion about this post