സഞ്ജു സാംസണുമായി ബന്ധപ്പെട്ട് എപ്പോൾ ഒകെ സംസാരിച്ചാലും നമ്മൾ പറയുന്ന രണ്ട് കാര്യങ്ങളാണ്- ഒന്ന് അദ്ദേഹത്തിന് അവസരങ്ങൾ കിട്ടുന്നില്ല, അദ്ദേഹത്തിന് സ്ഥിരതയില്ല. ഈ രണ്ട് കാര്യങ്ങളിൽ സ്ഥിരതയില്ല എന്ന് പറഞ്ഞതിനോട് ബന്ധപ്പെട്ട് ഉള്ള കുറ്റപ്പെടുത്തലുകൾക്ക് ഈ കാലഘത്തിലെ മികച്ച പ്രകടനത്തിലൂടെ സഞ്ജു മറുപടി നൽകിയിട്ടുണ്ട്. ഇനി വേണ്ടത് അവസരങ്ങളാണ്. ടി 20 ഏഷ്യാ കപ്പ് ടീമിലിടം ലഭിച്ചിട്ടും ഇതുവരെ ഒരു മത്സരത്തിൽ പോലും ബാറ്റ് ചെയ്യാൻ സഞ്ജുവിന് അവസരം കിട്ടുന്നില്ല എന്നത് നമ്മൾ കണ്ടുകഴിഞ്ഞു. ഇന്ത്യ കളിച്ച 2 മത്സരങ്ങളിലും അത്ര ആധികാരികമായിരുന്നു ടീമിന്റെ ജയം. എന്തായാലും താരത്തിന് അവസരം കിട്ടാനുള്ള ഒരു വഴി പറയുകയാണ് റോബിൻ ഉത്തപ്പ.
ഇന്ത്യൻ ടീമിൽ ദീർഘകാലം തുടരണമെങ്കിൽ സഞ്ജു തീർച്ചയായും ചില മാറ്റങ്ങൾ വരുത്തിയേ തീരൂവെന്നാണ് ഉത്തപ്പ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
“ഇന്ത്യൻ ടീമിന്റെ ഇപ്പോഴത്തെ പരീതിയിൽ ടീമിന് ഒരു കൃത്യമായ ബാറ്റിംഗ് ഓർഡർ ഒന്നും ഇല്ല. ഇടംകൈ- വലംകൈ കോമ്പിനേഷനുകളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയുടെ ബാറ്റിങ് സമീപനം. മധ്യ ഓവറുകളിൽ സ്പിന്നിനെതിരേ സഞ്ജു സാംസണും ശിവം ദുബെയും പുലർത്തുന്ന ആധിപത്യം നോക്കുമ്പോൾ ഹാർദിക് പാണ്ഡ്യയ്‌ക്കൊപ്പം അക്ഷർ പട്ടേൽ ഇപ്പോൾ ഫിനിഷർ റോളിലേക്ക് മാറിയിരിക്കുകയാണ്. അതിനർത്ഥം ടീമിൽ തുടരണം എങ്കിൽ ഫിനിഷിങ് റോളിൽ സഞ്ജു തിളങ്ങിയെ പറ്റു.”
“വിക്കറ്റ് കീപ്പർ എന്ന നിലയിൽ സഞ്ജു മത്സരിക്കുന്ന ജിതേഷ് ശർമ്മയും ഫിനിഷിങ് റോളിൽ തിളങ്ങുന്ന ആളാണ്. അദ്ദേഹം വമ്പനടികളുടെ ആളാണ്. പക്ഷെ ചില നല്ല ഇന്നിങ്‌സുകൾ അദ്ദേഹത്തിന് ഫിനിഷിങ് റോളിൽ ഉണ്ട്. അങ്ങനെ ഉള്ളപ്പോൾ സഞ്ജു അവിടെ കൂടുതൽ തിളങ്ങണ. അല്ലാത്തപക്ഷം ഫിനിഷിങ് റോൾ ചെയ്യുന്ന ആധിപത്യം ഉപയോഗിച്ച് ജിതേഷ് ടീമിൽ കളിക്കും.”
യുഎഇയെയും പാകിസ്ഥാനെയും തോൽപ്പിച്ച ഇന്ത്യ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യാ കപ്പ് ടൂർണമെന്റിൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. യുഎഇ ഒമാനെ പരാജയപ്പെടുത്തിയതിന് ശേഷം ഇന്ത്യ സൂപ്പർ ഫോർ ഘട്ടത്തിലേക്ക് യോഗ്യത നേടിയ സാഹചര്യത്തിൽ ഇന്ത്യ ടീമിൽ മാറ്റങ്ങൾ വരുത്തുമോ എന്ന് കണ്ടറിയണം. സഞ്ജു സാംസൺ ടീമിന്റെ ഓപ്പണറാകണം എന്ന ആവശ്യം ആരാധകർക്കിടയിൽ ശക്തമാണ്.
ആദ്യ രണ്ട് മത്സരങ്ങളിൽ, ഇന്ത്യ സുഖകരമായി കളി ജയിച്ചതിനാൽ സാംസൺ ബാറ്റ് ചെയ്യാൻ ഇറങ്ങിയില്ല. ഒമാനെതിരെയുള്ള അവസാന മത്സരത്തിൽ അഭിഷേക് ശർമ്മയ്‌ക്കൊപ്പം സാംസൺ ബാറ്റിംഗ് ഓപ്പണർ ആകണമെന്ന് ആരാധകർ പറയുന്നു. സഞ്ജുവിന് ഇതുവരെ ബാറ്റിംഗ് അവസരം കിട്ടാത്ത സാഹചര്യത്തിൽ സഞ്ജു ഓപ്പണറെയി ഇറങ്ങുന്ന തരത്തിലുള്ള മാറ്റങ്ങൾ ടീമിൽ വരണം എന്നാണ് പറയുന്നത്.
Discussion about this post