ന്യൂഡൽഹി : വിവിധ മയക്കുമരുന്ന് കടത്ത് കേസുകളിൽ പിടിക്കപ്പെട്ട് ഇന്ത്യൻ ജയിലുകളിൽ കഴിയുന്നത് 16,000 വിദേശികൾ. ഇവരെ നാടുകടത്താനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) സമർപ്പിച്ച റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ആയിരിക്കും നടപടികൾ സ്വീകരിക്കുക.
കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് മയക്കുമരുന്ന് കടത്ത് കേസിൽ പിടിക്കപ്പെട്ട് ജയിലിൽ കഴിയുന്ന വിദേശികളെ നാടുകടത്താനുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നത്. ബംഗ്ലാദേശ്, ഫിലിപ്പീൻസ്, മ്യാൻമർ, മലേഷ്യ, ഘാന, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാരാണ് തടവിൽ കഴിയുന്ന വിദേശികളിൽ ഭൂരിഭാഗവും. പുതിയ ഇമിഗ്രേഷൻ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമായിരിക്കും ഇവരെ നാടുകടത്തുക.
Discussion about this post