പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75ാം പിറന്നാൾ. നിരവധി ലോകനേതാക്കളാണ് മോദിയെ നേരിട്ട് വിളിച്ച് പിറന്നാൾ ആശംസകളറിയിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നരേന്ദ്രമോദിയ്ക്ക് ആശംസയറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ സഹകരിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു കൊണ്ടാണ് ഫോൺ സംഭാഷണം അവസാനിച്ചത്.
ജന്മദിനാശംസകൾ നേർന്ന് ട്രംപ് സോഷ്യൽമീഡിയയിലൂടെ ട്രൂത്ത് സോഷ്യലിൽ കുറിച്ചത് ഇങ്ങനെ – ‘എന്റെ പ്രിയ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചു. ഞാൻ അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു. അദ്ദേഹം മികച്ച പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. നരേന്ദ്രാ: റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിൽ നിങ്ങൾ നൽകുന്ന പിന്തുണയ്ക്ക് നന്ദി! പ്രസിഡന്റ് ഡിജെടി’
സോഷ്യൽമീഡിയയിലൂടെ നരേന്ദ്രമോദി ട്രംപിന് നന്ദിയും പറഞ്ഞു.നിങ്ങളെപ്പോലെ, ഇന്ത്യ-യുഎസ് പങ്കാളിത്തത്തെ പുതിയ തലങ്ങളിലേക്ക് ഉയർത്തിക്കൊണ്ടു പോകാൻ ഞാനും ആഗ്രഹിക്കുന്നു. അതിന് വേണ്ടി പ്രതിജ്ഞാബദ്ധനുമാണ്. യുക്രെയ്ൻ സംഘർഷത്തിന്റെ സമാധാനപരമായ പരിഹാരത്തിനായുള്ള ശ്രമങ്ങളെ ഞങ്ങൾ എന്നും പിന്തുണയ്ക്കും.
Discussion about this post