പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിനോട് അനുബന്ധിച്ച് താത്കാലിക വെടിനിർത്തൽ പ്രഖ്യാപനവുമായി കമ്യൂണിസ്റ്റ് ഭീകരസംഘടന. മാവോയിസ്റ്റ് സംഘടനയായ സിപിഐ (മാവോയിസ്റ്റ്). ആണ് പ്രഖ്യാപനവുമായി രംഗത്തെത്തിയത്.
മല്ലജോള വേണുഗോപാൽ എന്ന അഭയയുടെ ഫോട്ടോ പതിപ്പിച്ചുള്ള പത്രക്കുറിപ്പിൽ മാറിക്കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര, ദേശീയ സാഹചര്യങ്ങളെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ”താത്കാലിക വെടിനിർത്തൽ പ്രഖ്യാപിക്കാൻ ഞങ്ങൾ തീരുമാനിച്ചു. എന്നാൽ പൊതു പ്രധാന്യമുള്ള വിഷയങ്ങൾ ഉന്നയിക്കുന്നതും രാഷ്ട്രീയ പാർട്ടികളുമായും സംഘടനകളുമായും ഇടപഴകുന്നതും ഞങ്ങൾ തുടരുമെന്ന് കുറിപ്പിൽ പറയുന്നു.
എന്നാൽ സംഘടനയുടെ പ്രതികരണത്തിൽ കേന്ദ്രസർക്കാർ ജാഗ്രത പുലർത്തുകയാണ്. അവരുടെ പ്രസ്താവനയുടെ ആധികാരികത പരിശോധിച്ച് വരികയാണെന്നും കേന്ദ്രം അറിയിച്ചു.”മാവോയിസ്റ്റ് സംഘടനയുടെ ഏറ്റവും പുതിയ നീക്കത്തോട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജാഗ്രതയോടൊണ് പ്രതികരിച്ചത്. ആയുധങ്ങൾ താഴെ വയ്ക്കുന്നതിനെ കുറിച്ചും സമാധാന ചർച്ചകൾക്കുള്ള സാധ്യതയെക്കുറിച്ചും സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റിയുടെ പേരിൽ പുറത്തിറക്കിയ ഒരു പത്രക്കുറിപ്പ് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിന്റെ ആധികാരികത പരിശോധിച്ചുകൊണ്ടിരിക്കുകാണ്. അതിന്റെ ഉള്ളടക്കം സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്. സിപിഐ (മാവോയിസ്റ്റ്)യുമായി ഇടപഴകുന്നതിനോ ചർച്ചകൾ നടത്തുന്നതോ സംബന്ധിച്ചുള്ള ഏതൊരു തീരുമാനവും സർക്കാരിന് മാത്രമാണെന്നും സാഹചര്യങ്ങൾ പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കും,” ബസ്തർ ഐജി പി സുന്ദർരാജ് പറഞ്ഞു.
Discussion about this post