വെള്ളിയാഴ്ച അബുദാബിയിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ ഒമാനെതിരെ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് 2025 ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലന സെഷനിൽ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ സഹതാരങ്ങളെയും പരിശീലകരെയും ഞെട്ടിച്ചു. നെറ്റ് സെഷനിൽ തകർപ്പൻ നോ-ലുക്ക് സിക്സ് കളിച്ച അദ്ദേഹം, തന്റെ ക്ലാസ് ഒരിക്കൽക്കൂടി കാണിച്ചു.
ടൂർണമെന്റിൽ സാംസൺ ഇതുവരെ ഒരു പന്ത് പോലും നേരിട്ടിട്ടില്ല എങ്കിലും അവസരങ്ങൾ തന്നെ തേടിവരും എന്നാണ് സഞ്ജു വിശ്വസിക്കുന്നത്. നെറ്റ് സെഷനിൽ ബോളർമാരെ നേരിടുമ്പോൾ മികച്ച ഫോമിൽ കാണപ്പെട്ട സഞ്ജു ഒരു പേസർക്ക് എതിരെയാണ് ഇത്തരം നോ ലുക്ക് ഷോട്ട് കളിച്ചത്. ആരാണ് ഇതിൽ ബോളർ എന്ന് വ്യക്തമല്ല.
ആധുനിക ടി20 ക്രിക്കറ്റിൽ നോ-ലുക്ക് ഷോട്ട്, കളിക്കുന്ന പല താരങ്ങളും ഉണ്ട്. ഡെവാൾഡ് ബ്രെവിസിനെപ്പോലുള്ളവർ ഇത് പതിവായി കളിക്കുന്ന ഒന്നാണ്. എന്നാൽ തനിക്കും ഇതൊക്കെ സാധിക്കും എന്ന് സഞ്ജു കാണിക്കുക ആയിരുന്നു. ഇത് കൂടാതെ പല മികച്ച ഷോട്ടുകളും താരം കളിക്കുകയും ചെയ്തു.
ടൂർണമെന്റിൽ ഇതുവരെ ബാറ്റ്സ്മാനായി കളിക്കാൻ സാംസണിന് കഴിഞ്ഞിട്ടില്ലെങ്കിലും, വിക്കറ്റ് കീപ്പർ എന്ന നിലയിൽ അദ്ദേഹം തിളങ്ങിയിട്ടുണ്ട്. ഈ അടുത്ത് സമാപിച്ച കേരള പ്രീമിയർ ലീഗിൽ തകർപ്പൻ ഫോമിൽ കളിച്ച സഞ്ജു സാംസണ് ടോപ് ഓർഡറിൽ അവസരം നൽകണം എന്ന ആവശ്യം ശക്തമാണ്.
https://twitter.com/i/status/1967969953048563812













Discussion about this post