ബീജിങ് : തായ്‌വാനിൽ യുദ്ധഭീതി വിതച്ച് ചൈന. തായ്‌വാന് സമീപം വൻ ചൈനീസ് സാന്നിധ്യം കണ്ടെത്തി. തായ്‌വാൻ കടലിടുക്കിന്റെ മെറിഡിയൻ രേഖ കടന്ന് ചൈനീസ് വിമാനങ്ങളും യുദ്ധക്കപ്പലുകളുംവ്യോമ പ്രതിരോധ തിരിച്ചറിയൽ മേഖലയിൽ പ്രവേശിച്ചതായി
തായ്‌വാൻ ദേശീയ പ്രതിരോധ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.
രാവിലെ 6 മണി വരെ പ്രദേശത്ത് 31 പിഎൽഎ വിമാനങ്ങളും 14 പ്ലാൻ കപ്പലുകളും കണ്ടെത്തിയിരുന്നതായാണ് തായ്‌വാൻ ദേശീയ പ്രതിരോധ മന്ത്രാലയം അറിയിക്കുന്നത്. പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഇന്നലെ തായ്‌വാനു ചുറ്റും പ്രവർത്തിക്കുന്ന ചൈനീസ് സൈനിക വിമാനങ്ങളുടെ 59 സോർട്ടികൾ കണ്ടെത്തിയിരുന്നു. 59 സോർട്ടുകളിൽ 43 എണ്ണവും തായ്‌വാൻ കടലിടുക്കിന്റെ മധ്യരേഖ കടന്നതായി അതിൽ പറയുന്നു. ഇടയ്ക്കിടെയുള്ള കടന്നുകയറ്റങ്ങളും സമുദ്ര പ്രവർത്തനങ്ങളും മൂലം തായ്‌വാനും ചൈനയും തമ്മിലുള്ള സംഘർഷങ്ങൾ അടുത്തകാലത്തായി വർധിച്ചുവരികയാണ്.
തായ്‌വാൻ സായുധ സേന സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. കോംബാറ്റ് എയർ പട്രോൾ വിമാനങ്ങൾ, നാവിക കപ്പലുകൾ, തീരദേശ മിസൈൽ സംവിധാനങ്ങൾ എന്നിവ വിന്യസിച്ചിട്ടുള്ളതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചൈനീസ് സൈന്യം തലസ്ഥാനമായ തായ്‌പേയിൽ എത്തുന്നത് തടയാൻ സൈന്യം ലാൻഡിംഗ് വിരുദ്ധ പോരാട്ടത്തിന്റെ സൈനിക അഭ്യാസവും നടത്തിയിരുന്നു.
Discussion about this post