2025 ഏഷ്യാ കപ്പിൽ ഏറ്റവും മികച്ച പ്രതിരോധ മികവുള്ള കളിക്കാരനായി കീപ്പർ ബാറ്റർ സഞ്ജു സാംസൺ, സ്റ്റാർ ബൗളർ ജസ്പ്രീത് ബുംറയെ തിരഞ്ഞെടുത്തു. ഇക്കാലത്ത് പ്രതിരോധ ശൈലിയിൽ കളിക്കുന്ന താരങ്ങൾ കുറവാണെന്നും ആകെ മൊത്തത്തിൽ നോക്കിയാൽ ബുംറ തന്നെയായിരിക്കും ഉള്ളതിൽ ഭേദം എന്നും മലയാളി താരം പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ലോർഡ്‌സിൽ അടുത്തിടെ നടന്ന ടെസ്റ്റിൽ 31 കാരനായ ബുംറ ബാറ്റിംഗിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ആ കളിയിൽ ഇന്ത്യ 22 റൺസിന്റെ നേരിയ വ്യത്യാസത്തിൽ പരാജയപ്പെട്ടെങ്കിലും, 193 റൺസ് പിന്തുടരുമ്പോൾ രവീന്ദ്ര ജഡേജയെ സഹായിച്ചുകൊണ്ട് ബുംറ അന്ന് 50 ലധികം പന്തുകൾ നേരിട്ടു.
മികച്ച ബാറ്ററെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ, സാംസൺ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെയാണ് ഏറ്റവും സ്വഗുള്ള താരമായി തിരഞ്ഞെടുത്തിരിക്കുന്നത്. ഏറ്റവും മികച്ച പവർ ഹിറ്റർ ആരാണ് എന്ന് ചോദിച്ചപ്പോൾ നിലവിൽ ഏറ്റവും മികച്ച പവർ ഹിറ്റർ താൻ ആണെന്ന് സഞ്ജു പറഞ്ഞു. ഇത് കൂടാതെ ഏറ്റവും മനോഹരമായ രീതിയിൽ ബാറ്റ് ചെയ്യുന്ന താരം ആരാണ് എന്ന് ചോദിച്ചപ്പോൾ നിലവിൽ ഉള്ളതിൽ അത് ഗിൽ തന്നെയാണെന്ന് സഞ്ജു സമ്മതിച്ചു.
എന്തായാലും പ്രതിരോധ മികവുള്ള താരത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഉള്ള സഞ്ജു പറഞ്ഞ മറുപടി ശ്രദ്ധേയമായിരുന്നു:
“ഇക്കാലത്ത് ആരും പ്രതിരോധം കാണിക്കുന്നത് ഞാൻ കാണുന്നില്ല. ജസ്പ്രീത് പോലുള്ള ഒരു ബൗളർക്ക് ഇപ്പോൾ അത് നന്നായി സാധിക്കും.”
ദ്രാവിഡ്, ലക്ഷ്മൺ, പൂജാര പോലെ ഉള്ള ഇതിഹാസങ്ങൾ വിരമിച്ചപ്പോൾ നന്നായി പ്രതിരോധിച്ച് കളിക്കുന്ന താരങ്ങളുടെ എണ്ണം കുറയുന്നു എന്ന് തന്നെയാണ് സഞ്ജു ഉദേശിച്ചത്.
https://twitter.com/i/status/1967970549465768197













Discussion about this post