ആരാണ് ക്രിക്കറ്റിൽ ക്ലച്ച് താരം? ക്രിക്കറ്റിലെ “ക്ലച്ച് പ്ലെയർ” എന്നത് ഉയർന്ന സമ്മർദ്ദത്തിലും കളിയെ നിർവചിക്കുന്ന സാഹചര്യങ്ങളിലും സ്ഥിരമായി അസാധാരണമായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു അത്‌ലറ്റിനെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പദമായിട്ടാണ്. നിർണായക നിമിഷങ്ങളിൽ അവരുടെ സംഭാവനകൾ പലപ്പോഴും ഒരു മത്സരത്തിന്റെ ഫലത്തെ മാറ്റും.
അങ്ങനെ ക്രിക്കറ്റിൽ ഒരുപാട് ക്ലച്ച് താരങ്ങൾ ഉണ്ട്. ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് പറഞ്ഞാൽ ധോണിയും യുവരാജും ഒകെ ക്ലച്ച് താരങ്ങളാണ്. നിർണായക നിമിഷങ്ങളിൽ ഇവരുടെ പ്രകടനം പലപ്പോഴും ഇന്ത്യൻ ടീമിനെ തോൽവി ഉറപ്പിച്ച മത്സരത്തിൽ നിന്ന് ജയിച്ചുകയറാൻ സഹായിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വലിയ ക്ലച്ച് താരം ആരാണ് എന്ന് സഞ്ജു സാംസൺ അടുത്തിടെ ഒരു വിഡിയോയിൽ പറഞ്ഞു. അദ്ദേഹം പറഞ്ഞത് ഇങ്ങനെ:
” ഏറ്റവും വലിയ ക്ലച്ച് താരമായി തോന്നിയത് ഗൗതം ഗംഭീറിനെയാണ്.”
കഴിഞ്ഞ വർഷം രാഹുൽ ദ്രാവിഡിന് ശേഷം മുഖ്യ പരിശീലകനായി വന്ന ഗംഭീർ, 2007 ലെ ടി20 ലോകകപ്പ് ഫൈനലിൽ മെൻ ഇൻ ബ്ലൂവിനായി ടോപ് സ്കോററായി 75 റൺസ് നേടി. 2011 ലെ ലോകകപ്പ് നിർണായക മത്സരത്തിൽ അദ്ദേഹം 97 റൺസ് നേടി ടോപ് സ്കോററായി. രണ്ട് മത്സരങ്ങളിലും ഇന്ത്യ കിരീടം നേടുകയും ചെയ്തു.
Discussion about this post