ഇംഗ്ലണ്ട് മുൻ നായകൻ ജോ റൂട്ട് അടുത്തിടെ നിരവധി എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാൻമാരെ ഉൾപ്പെടുത്തി നടത്തിയ ‘ദിസ് ഓർ ദാറ്റ്’ ചലഞ്ചിൽ പങ്കെടുത്തു. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻമാരിൽ ഒരാളായി അറിയപ്പെടുന്ന റൂട്ട്, എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരമായി ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ തിരഞ്ഞെടുത്തു.
റൂട്ട് അടുത്തിടെ ഇംഗ്ലണ്ട് ആരാധക കൂട്ടായ്മയെ ബാർമി ആർമിയുറെ ഒരു “ദിസ് ഓർ ദാറ്റ്” ചലഞ്ചിൽ പങ്കെടുക്കുക ആയിരുന്നു. അവിടെ “വിന്നേഴ്‌സ് സ്റ്റേ ഓൺ” ഫോർമാറ്റിൽ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളെ തിരഞ്ഞെടുക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ആദ്യ റൗണ്ടിൽ അദ്ദേഹത്തിന് കിട്ടിയ ചോദ്യം റൂട്ട് ആണോ അതോ സ്മിത്ത് ആണോ ഏറ്റവും മികച്ച താരം എന്ന് ആയിരുന്നു. റൂട്ട്, സ്മിത്തിന്റെ പേരാണ് അവിടെ പറഞ്ഞത്. സ്മിത്ത്, വിരാട് കോഹ്‌ലി, കെയ്ൻ വില്യംസൺ എന്നിവർക്കൊപ്പം “ഫാബ് ഫോറിൽ” അംഗമാണ് റൂട്ടും. റൂട്ടും സ്മിത്തും ടെസ്റ്റിൽ 10000 റൺ പിന്നിട്ട താരങ്ങളാണ്. അതേസമയം കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.
അടുത്ത റൗണ്ടിൽ, സ്മിത്ത് ആണോ പോണ്ടിങ് ആണോ ഏറ്റവും മികച്ചവൻ എന്നുള്ളത് ആയിരുന്നു ചോദ്യം. അവിടെ താരം പോണ്ടിങ്ങിന്റെ പേരാണ് തിരഞ്ഞെടുത്തത്, എന്നിരുന്നാലും, പിന്നാലെ ദക്ഷിണാഫ്രിക്കൻ ഇതിഹാസ ഓൾറൗണ്ടർ ജാക്വസ് കാലിസിന്റെ പേര് ഉയർന്നുവന്നപ്പോൾ അദ്ദേഹം പോണ്ടിങ്ങിനെ ഒഴിവാക്കി.
തുടർന്നുള്ള റൗണ്ടുകളിൽ, അലസ്റ്റർ കുക്ക്, കുമാർ സംഗക്കാര, ബ്രയാൻ ലാറ തുടങ്ങിയ ഇതിഹാസങ്ങളെ മറികടന്ന് ജോ റൂട്ട് ജാക്വസ് കാലിസിനെ തിരഞ്ഞെടുത്തു. ശേഷം സച്ചിന്റെ പേര് വന്നപ്പോൾ അദ്ദേഹം കാലിസിനെ മറികടന്ന് സച്ചിനെ തിരഞ്ഞെടുത്തു. അവസാന റൗണ്ടിൽ സച്ചിനും വിരാട് കോഹ്‌ലിക്കും ഇടയിൽ ഒരാളെ തിരഞ്ഞെടുക്കാൻ താരത്തോട് ആവശ്യപ്പെട്ടു. ഒരു ചെറിയ ആലോച്ചനക്ക് ശേഷം, റൂട്ട് സച്ചിനെ തന്നെ തിരഞ്ഞെടുത്തു.
View this post on Instagram
Discussion about this post