കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്രത്തിന്റെ പരിസരം ശുചീകരിക്കുന്നത്തിന്റെ ഭാഗമായായിട്ടുള്ള നടപടികളുടെ പുരോഗതിയിൽ പ്രത്യേകമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
ജസ്റ്റിസ് വി. രാജ വിജയരാഘവൻ,ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെതാണ് നിർദേശം. ദേവസ്വം ബോർഡ് മരാമത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ,ചോറ്റാനിക്കര ദേവസ്വം അസിസ്റ്റന്റ് എൻജിനിയർ എന്നിവർ കോടതിയിൽ ഹാജരായിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി നിർദ്ദേശിച്ചു. ക്ഷേത്രപരിസരത്തെ ശുചീകരണത്തിൽ ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. ഒക്ടോബർ 15- ന് വിഷയം വീണ്ടും പരിഗണിക്കും.
Discussion about this post