സനാ : യെമനിൽ ഇസ്രായേൽ ആക്രമണം. തലസ്ഥാനമായ സനായിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കൻ ഇസ്രായേലിലെ എയ്‌ലാറ്റിൽ ഹൂത്തി വിമതർ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 22 പേർക്ക് പരിക്കേറ്റതിന് മറുപടിയായാണ് ആക്രമണം.
യെമൻ തലസ്ഥാനത്തുടനീളം നിരവധി സ്ഥലങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹൂത്തി സൈനിക കേന്ദ്രങ്ങൾക്കെതിരെ ഇസ്രായേൽ വ്യോമസേന ആക്രമണം നടത്തിയതായി ഇസ്രായേൽ ഔദ്യോഗികമായി വ്യക്തമാക്കി.
നിരവധി ഭീകര കേന്ദ്രങ്ങൾക്കെതിരെ ഞങ്ങൾ ശക്തമായ ആക്രമണം നടത്തിയെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് ഒരു പ്രസ്താവനയിൽ പറഞ്ഞു. “നിരവധി സൈനിക ക്യാമ്പുകൾ അവയിൽ ഉൾപ്പെടുന്നു. ഞാൻ ഇന്നലെ വാഗ്ദാനം ചെയ്തതുപോലെ, ഞങ്ങളെ ഉപദ്രവിക്കുന്നവരെ ഏഴിരട്ടിയായി ആക്രമിക്കും” എന്നും ഇസ്രായേൽ കാറ്റ്സ് വ്യക്തമാക്കി.
Discussion about this post