ആപ്പ് സ്റ്റോറുകളിൽ വാട്‌സ്ആപ്പിനെ മറികടന്ന് ഇന്ത്യൻ നിർമ്മിത മെസേജിങ് ആപ്പ്. അറട്ടെ ആപ്പാണ് ആപ്പ് സ്റ്റോറുകളിൽ ഒന്നാമത് എത്തിയത്. കമ്പനി തന്നെയാണ് ഈ കാര്യം സോഷ്യൽമീഡിയകളിലൂടെ അറിയിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പോലുള്ള പ്രമുഖർ പ്രാദേശിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറാൻ ഇന്ത്യക്കാരെ പ്രോത്സാഹിപ്പിച്ചത് അറട്ടൈക്ക് വലിയ രീതിയിൽ ഗുണം ചെയ്യുകയായിരുന്നു.
മാതൃസ്ഥാപനമായ സോഹോയാണ് ഈ മെസേജിങ് ആപ്പ് അവതരിപ്പിച്ചത്.2021 ലാണ് അറട്ടൈ ആപ്പ് പുറത്തിറക്കിയത്. തമിഴിൽ ചാറ്റ് എന്നോ ചിറ്റ് ചാറ്റ് എന്നോ അർത്ഥമുള്ള വാക്കാണ് അറട്ടൈ.സ്പൈവെയറുകളില്ലാത്ത, ഇന്ത്യൻ നിർമിത മെസഞ്ചർ എന്നാണ് അറട്ടൈ നൽകുന്ന വാഗ്ദാനം.
1996 ൽ ചെന്നൈയിൽ തുടക്കമിട്ട സാങ്കേതിക വിദ്യാ സ്ഥാപനമാണ് സോഹോ. വിവിധങ്ങളായ ക്ലൗഡ് അധിഷ്ഠിത സോഫ്റ്റ് വെയർ സംവിധാനങ്ങൾ സോഹോ വാഗ്ദാനം ചെയ്യുന്നുണ്ട്
Discussion about this post