സ്വർണവില റെക്കോർഡുകളും ഭേദിച്ച് കുതിപ്പ് തുടരുന്നു. പവന് 680 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 85,360 രൂപയാണ്. ചരിത്രത്തിൽ ആദ്യമായാണ് പവൻ വില 85000 കടക്കുന്നത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 85 രൂപ ഉയർന്ന് വില 10,670 രൂപയിലെത്തി. സെപ്റ്റംബർ 23 രേഖപ്പെടുത്തിയ 84,840 രൂപ എന്ന റെക്കോർഡാണ് ഇതോടെ തകർന്നിരിക്കുന്നത്. ആഭരണപ്രേമികൾക്ക് ആശങ്ക ജനിപ്പിക്കുന്ന കാഴ്ച്ചയാണ് വിപണിയിൽ ഇന്ന് കാണാൻ സാധിക്കുന്നത്. ഇന്ന് 5% പണിക്കൂലി കണക്കാക്കിയാൽ കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ 92,371 രൂപയെങ്കിലും കൊടുക്കണം. 3% ജിഎസ്ടിയും 53.10 രൂപ ഹോൾമാർക്ക് ചാർജും ചേർന്നുള്ള വിലയാണിത്.
ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 11,640 രൂപയും, പവന് 93,120 രൂപയുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 8,730 രൂപയും പവന് 69,840 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 160 രൂപയും കിലോഗ്രാമിന് 1,60,000 രൂപയുമാണ്. രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിൽ സ്വർണവിലയുടെ കുതിച്ചുകയറ്റം. ഔൺസിന് 3,790 ഡോളർ എന്ന റെക്കോർഡ് ഭേദിച്ച് വില ഇന്ന് 3,806.36 ഡോളറിലെത്തി.
Discussion about this post