അഫ്ഗാനിസ്ഥാനിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് നിരോധനമേർപ്പെടുത്തി താലിബാൻ. അധാർമ്മികമായ കാര്യങ്ങൾ രാജ്യത്ത് നടക്കുന്നത് തടയാനാണ് ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചതെന്ന് താലിബാൻ വ്യക്തമാക്കി. രണ്ടാഴ്ച നീണ്ട പ്രക്രിയയ്ക്ക് ഒടുവിലാണ് ഇന്റർനെറ്റ് നിരോധനം.
അധാർമ്മികത തടയുന്നതിനായി താലിബാൻ നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദയാണ് ഇന്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കാൻ ഉത്തരവിറക്കിയത്. ഉത്തരവിറക്കിയതിന് പിന്നാലെ ഈ മാസം ആദ്യം നിരവധി പ്രവിശ്യകളിൽ ഫൈബർ-ഒപ്റ്റിക് കണക്ഷനുകൾ നഷ്ടപ്പെട്ടിരുന്നു
രാജ്യം പൂർണമായും കണക്റ്റിവിറ്റി ബ്ലാക്ക്ഔട്ടിൽ’ (ഇന്റർനെറ്റില്ലാതെ എല്ലാം നിശ്ചലം) ആണെന്ന് ഇന്റർനെറ്റ് നിരീക്ഷണ സ്ഥാപനമായ നെറ്റ്‌ബ്ലോക്‌സ് റിപ്പോർട്ട് ചെയ്തു. കാബൂളിലെ ഓഫിസുമായുള്ള മൊബൈൽ ഫോൺ സേവനം ഉൾപ്പെടെ എല്ലാ ബന്ധങ്ങളും നഷ്ടപ്പെട്ടതായി രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പി അറിയിച്ചു. മൊബൈൽ ഇന്റർനെറ്റും സാറ്റലൈറ്റ് ടിവിയും അഫ്ഗാനിസ്ഥാനിലുടനീളം തടസ്സപ്പെട്ടു.
ഇന്റർനെറ്റ് ലഭ്യതയ്ക്കായി ബദൽ മാർഗം സൃഷ്ടിക്കുമെന്ന് നേരത്തെ താലിബാൻ പറഞ്ഞെങ്കിലും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
Discussion about this post