ഹെൽസിങ്കി : ഇന്ത്യയോട് കടുത്ത നയം സ്വീകരിക്കുന്നത് അമേരിക്കൻ താൽപ്പര്യങ്ങൾക്ക് ഹാനികരമാകുമെന്ന് യുഎസിന് മുന്നറിയിപ്പ് നൽകി ഫിൻലൻഡ് പ്രസിഡണ്ട് അലക്സാണ്ടർ സ്റ്റബ്. ഇന്ത്യ ഒരു ‘ഉയർന്നുവരുന്ന സൂപ്പർ പവർ’ ആണെന്ന് വിശേഷിപ്പിച്ച സ്റ്റബ് പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യയുമായി കൂടുതൽ അടുത്തിടപഴകുകയാണ് വേണ്ടത് എന്നും വ്യക്തമാക്കി.
ബ്ലൂംബെർഗ് പോഡ്‌കാസ്റ്റിന് നൽകിയ ഒരു അഭിമുഖത്തിൽ ആയിരുന്നു ഫിൻലൻഡ് പ്രസിഡന്റ് ഇക്കാര്യം സൂചിപ്പിച്ചത്. റഷ്യയെയും ചൈനയെയും അപേക്ഷിച്ച് ഇന്ത്യ യൂറോപ്യൻ യൂണിയന്റെയും അമേരിക്കയുടെയും വളരെ അടുത്ത സഖ്യകക്ഷിയാണ് എന്നും സ്റ്റബ് അഭിപ്രായപ്പെട്ടു. ഇന്ത്യ പോലുള്ള രാജ്യങ്ങളോട് കർശനമായ നയം സ്വീകരിക്കുന്നത് അമേരിക്കൻ താൽപ്പര്യങ്ങൾക്ക് ഹാനികരമാകുമെന്ന് സ്റ്റബ് യുഎസിന് മുന്നറിയിപ്പ് നൽകി.
ഫിൻലൻഡ് പ്രസിഡന്റിന്റെ ഈ അഭിപ്രായത്തെ പിന്തുണച്ചുകൊണ്ട് ഫിന്നിഷ് വിദേശകാര്യ മന്ത്രി എലീന വാൾട്ടണും ഒരു പ്രസ്താവന പുറത്തിറക്കി. അമേരിക്ക നിർബന്ധം പിടിച്ചിട്ടും, ഇന്ത്യയ്ക്ക് മേൽ ദ്വിതീയ താരിഫ് ചുമത്താനുള്ള സാധ്യത യൂറോപ്പ് നിലവിൽ പൂർണ്ണമായും നിരസിക്കുന്നുവെന്ന് ഫിൻലാൻഡ് വിദേശകാര്യ മന്ത്രി പ്രസ്താവിച്ചു. ഉപരോധങ്ങൾ മറികടക്കാൻ ശ്രമിക്കുന്നതിൽ ഇന്ത്യയുടെ പങ്കിനെ ഞങ്ങൾ അഭിനന്ദിക്കുന്നു എന്നും എലീന വാൾട്ടൺ വ്യക്തമാക്കി.
Discussion about this post