ഗാസ സമാധാന പദ്ധതി അംഗീകരിക്കുന്നതിൽ തീരുമാനം അറിയിക്കാൻ ഹമാസ് വൈകരുതെന്നമുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. മൂന്നോ നാലോദിവസങ്ങൾക്കുള്ളിൽ ഹമാസ് തീരുമാനം എടുക്കണം. ഇല്ലെങ്കിൽ വളരെ ദുഃഖകരമായഒരവസാനമായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. പദ്ധതി നിരസിച്ചാൽ കടുത്ത പ്രത്യാഘാതങ്ങൾഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. അറബ് – ഇസ്ലാമിക് – ഗൾഫ് രാജ്യങ്ങളുടെ വലിയപിന്തുണയാണ് പദ്ധതിക്കുള്ളത്.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചേർന്ന് ട്രംപ് അവതരിപ്പിച്ച 20 ഇന പദ്ധതി ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനും ഗാസയുടെ ഭാവിഭരണം രൂപപ്പെടുത്താനും ലക്ഷ്യമിട്ടാണെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. നെതന്യാഹു ട്രംപുമായിവൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഗാസ സമാധാന കരാർ പ്രഖ്യാപിച്ചത്.
ഘട്ടംഘട്ടമായുള്ള ഇസ്രായേൽ പിൻവാങ്ങൽ, ഒരു അന്താരാഷ്ട്ര സ്ഥിരതാ സേനയുടെ വിന്യാസം, വലിയ തോതിലുള്ള മാനുഷിക സഹായ വിതരണം, സാമ്പത്തിക വികസന പദ്ധതി എന്നിവ പ്രധാനവ്യവസ്ഥകളിൽ ഉൾപ്പെടുന്നു. ഗാസയെ “ഭീകരവാദം ഇല്ലാത്ത ഒരു പ്രദേശം” ആക്കി മാറ്റാനാണ് ഈസാമ്പത്തിക വികസന പദ്ധതി ലക്ഷ്യമിടുന്നത്.
Discussion about this post