കരൂരിൽ റാലിക്കിടെ ദുരന്തം സംഭവിച്ച് നിരവധി പേർ മരണപ്പെട്ട സംഭവത്തിൽ നടനും ടിവികെ അദ്ധ്യക്ഷനുമായ വിജയ്ക്ക് എതിരെ കോടതി. ദുരന്തത്തിന് പിന്നാലെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുക കൂടി ചെയ്യാതെ ചെന്നൈയിലേക്ക് സ്ഥലം വിട്ട വിജയ്‌ക്കെതിരെ അതിരൂക്ഷ വിമർശനമാണ് കോടതി ഉയർത്തിയത്. ദുരന്ത ശേഷം നേതാവ് ഒളിച്ചോടിയെന്ന് മദ്രാസ് ഹൈക്കോടതി കുറ്റപ്പെടുത്തി.
സംഘാടകർ എന്ന നിലയിൽ ടിവികെ നേതാക്കൾക്ക് ഉത്തരവാദിത്വമില്ലേ എന്ന് ആരാഞ്ഞ കോടതി എന്തുകൊണ്ടാണ് പോലീസ് സ്വമേധയാ കേസെടുക്കാതിരുന്നതെന്നും ചോദിച്ചു.
കുട്ടികളടക്കം മരിച്ചിട്ടും വിജയ് സ്ഥലംവിട്ടത് എന്തിന് എന്ന് കോടതി ചോദിച്ചു. അണികളെ ഉപേക്ഷിച്ച ഒരാൾക്ക് നേതൃസ്ഥാനത്ത് നിൽക്കാൻ യോഗ്യതയില്ലെന്നും കോടതി വിമർശിച്ചു.ദുരന്തം മനുഷ്യ നിർമിതമാണെന്നും കോടതി ചൂണ്ടിക്കാട്ടി.അപകടം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. നോർത്ത് സോൺ പോലീസ് സംഘമാണ് കേസ് അന്വേഷിക്കുക.
Discussion about this post