ബിജെപി സംസ്ഥാന സെൽ കൺവീനർമാരെ പ്രഖ്യാപിച്ച് അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജി. സുരേഷ്‌കുമാർ ആണ് കൾച്ചറൽ സെൽ കൺവീനർ. അഡ്വ. ആർ.വി. ശ്രീജിത്ത് ആണ് ലീഗൽ സെൽ കൺവീനർ. അഡ്വ. കെ. ഷിനോദ്, അഡ്വ. രഞ്ജിത് ചന്ദ്രൻ എന്നിവരാണ് ലീഗൽ സെൽ കോ- കൺവീനർമാർ. യാഗ ശ്രീകുമാർ, സജികുമാർ. എസ്. (സജി ആവിഷ്‌കാർ) എന്നിവരെ കൾച്ചറൽ സെൽ കോ-കൺവീനർമാരായും തിരഞ്ഞെടുത്തു.
പ്രവാസി സെൽ കൺവീനറായി രമേശൻ മാണിക്കോത്ത്, കോ- കൺവീനർമാരായി സജീവ് പുരുഷോത്തമൻ, ഹരി വസന്ത ഗോപിനാഥൻനായർ എന്നിവരെയും എംഎസ്എംഇ കൺവീനറായി സി.വി. സജിനി, കോ- കൺവീനർമാരായി സാബു കവടിയാർ, നിജീഷ് സി.ബി. എന്നിവരെയും നിശ്ചയിച്ചു. മെഡിക്കൽ സെൽ കൺവീനറായി ഡോ. ബിജു, കോ കൺവീനർമാരായി ഡോ. അജിത്കുമാർ, ഡോ. എസ്. വേണു എന്നിവരെയും എൻവിയോൺമെന്റ് സെൽ കൺവീനറായി എം.എൻ. ജയചന്ദ്രൻ, കോ- കൺവീനർമാരായി ഗോപൻ ചെന്നിത്തല, ഡോ. മഹേന്ദ്രകുമാർ എന്നിവരെയും തിരഞ്ഞെടുത്തു.
എഡ്യൂക്കേഷൻ സെല്ലിൽ കെ.പി. അരുൺ ആണ് കൺവീനർ. കോ-കൺവീനർമാരായി ജയകൃഷ്ണൻ കലഞ്ഞൂർ, ആദർശ് എന്നിവരെയും കോ-ഓപ്പറേറ്റീവ് സെൽ കൺവീനറായി ശ്യാംകുമാർ ജി. തിരുവല്ല, കോ- കൺവീനർമാരായി ടി. ചക്രായുധൻ, അഡ്വ. രാജീവൻ എന്നിവരെയും സ്പോർട്സ് സെൽ കൺവീനറായി വിവേക് ഗോപൻ, കോ- കൺവീനർമാരായി എം.ആർ. വിനോദ് തമ്പി, നവീൻ വടക്കന്തറ എന്നിവരെയും ലിങ്ഗ്വിസ്റ്റിക് മൈനോറിറ്റി സെൽ കൺവീനറായി മണി എസ്. തിരുവല്ല (സുബ്രമണി), കോ- കൺവീനർമാരായി അരുൺ രാംദാസ് നായിക്, ശൈലേഷ് കുമാർ പൈ എന്നിവരെയും പ്രഖ്യാപിച്ചു. വിനീത ഹരിഹരൻ ആണ് ഇക്കണോമിക്സ് സെൽ കൺവീനർ. ആർട്ടിസാൻ സെൽ കൺവീനർ ആയി സി.ആർ. സന്തോഷിനെയും കോ- കൺവീനറായി സുബ്രഹ്‌മണ്യൻ കളമശ്ശേരിയെയും പ്രഖ്യാപിച്ചു. ഇന്റലെക്ച്വൽ സെൽ കൺവീനറായി പ്രൊഫ. ബി. വിജയകുമാർ, യുവരാജ് ഗോകുൽ, ബി.കെ. പ്രിയേഷ് കുമാർ എന്നിവരെ കോ- കൺവീനർമാരായും പ്രഖ്യാപിച്ചു. വീവേർസ് സെൽ കൺവീനർ സേതുമാധവൻ ആണ്. ശ്രീജിത്ത് അമ്പലപ്പുഴ, രമ്യ സന്തോഷ് എന്നിവരാണ് കോ- കൺവീനർമാർ. എക്സ് സർവീസ് സെൽ കൺവീനറായി മേജർ ജനറൽ സി.എസ്. നായരെയും കോ-കൺവീനർമാരായി കേണൽ മോഹൻ ഗോപാൽ, ബൈജു ടി.ആർ. എന്നിവരെയും പ്രഖ്യാപിച്ചു.
എസ്എച്ച്ജി-കുടുംബശ്രീ കൺവീർ ആയി സുശീല സന്തോഷിനെയും കോ- കൺവീനർമാരായി എം.ഡി. ദിനീഷ്‌കുമാർ, ചന്തുകൃഷ്ണൻ എന്നിവരെയും ഫിഷർമാൻ സെൽ കൺവീനറായി വി.എസ്. ഷമ്മി, കോ- കൺവീനർമാരായി അഡ്വ. ആന്റോ മെർസിലിൻ, മുരുകേഷ് മാറാട് എന്നിവരെയും പ്രഖ്യാപിച്ചു. യു.വി. സുരേഷ് ആണ് റിട്ടയേർഡ് സെൽ കൺവീനർ. എസ്.കെ. ജയകുമാറിനെ കോ- കൺവീനറായും പ്രഖ്യാപിച്ചു.
Discussion about this post