അപരിചിതരുമായി ഇനി ഡേറ്റിങിൽ ഏർപ്പെടില്ലെന്ന് തുറന്നു പറഞ്ഞ് തെന്നിന്ത്യൻ താരസുന്ദരി ശ്രുതി ഹാസൻ.Monster: The Ed Gein Story’” എന്ന ആന്ത്രോളജി സീരീസ് കണ്ടതിന് പിന്നാലെയാണ് താരത്തിന്റെ ഈ തീരുമാനം. ‘ഉറക്കവും ഭക്ഷണവും വേണ്ടന്ന് വയ്ക്കും കൂടാതെ ഒരു ആഴ്ച വെജ് കഴിക്കാനാണ് തീരുമാനം. അപരിചിതരുമായി ഡേറ്റിങിൽ ഏർപ്പെടില്ല’എന്ന് നടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. നിരവധി ആരാധകരാണ് താരത്തിന്റെ ഈ തീരുമാനത്തെ പ്രശംസിച്ച് എത്തിയിരിക്കുന്നത്.
അമേരിക്കയിലെ കൊടും കുറ്റവാളിയായിരുന്ന എഡ് ഗീനിന്റെ ജീവിതമാണ് Monster: The Ed Gein Story’ എന്ന സീരീസിൻ്റെ ഇതിവൃത്തം. നെറ്റ്ഫ്ളിക്സിലാണ് നിലവിൽ ഇത് സ്ട്രീം ചെയ്യുന്നത് . ചാർളി ഹുന്നമാണ് എഡ് ഗീനായി സീരീസിലെത്തുന്നത്.
ഇരുപതാം നൂറ്റാണ്ടിൽ അമേരിക്കൻ പട്ടണങ്ങളിൽ ഭീതി വിതച്ച എഡ് ഗീനിൻ്റെ കഥ ആസ്പദമാക്കി നിരവധി ഹോളിവുഡ് സിനിമകളാണ് പുറത്ത് വന്നിട്ടുള്ളത്.
അതേസമയം “സലാർ ഭാഗം 2: ശൗര്യംഗ പർവ്വം” എന്നീ ചിത്രങ്ങളാണ് ശ്രുതി ഹാസൻ്റെതായി പുറത്ത് വരാനുള്ളത്.
Discussion about this post