മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് പി സരിൻ. ജനിച്ച മതം ഏതാണെന്ന് നോക്കിയാണ് സ്വർഗ്ഗത്തിലേക്കുള്ള വഴി വെട്ടിയിരിക്കുന്നതെന്ന് പറഞ്ഞ് നാടിന് നരകം സമ്മാനിച്ചവരാണ് ലീഗുകാരെന്ന് സരിൻ കുറ്റപ്പെടുത്തി.യു.ഡി.എഫ് ഭരിക്കുന്ന തിരുവേഗപ്പുറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ സി.പി.എം നടത്തിയ പ്രതിഷേധത്തിനിടെയാണ് സരിന്റെ വിമർശനം.
‘മലപ്പുറം ജില്ലയോട് അടുത്ത് നിൽക്കുന്ന പ്രദേശമായതിനാൽ സെക്യുലർ രാഷ്ട്രീയത്തിന്റെ മുഖം പോലും തച്ചുടച്ച്‌കൊണ്ട് ലീഗ് ചെൽപ്പടിക്ക് നിർത്തുന്നു. കേരളത്തിൽ മുസ്‌ലിം ലീഗ് യുഡിഎഫിനെപ്പമാണ് ഡൽഹിയിൽ ഇൻഡി മുന്നണിയുടെ ഭാഗവുമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. കോൺഗ്രസിന്റേതും ലീഗിന്റേതും മാത്രമായ വാർഡുകൾക്ക് മാത്രം ഫണ്ട് അനുവദിക്കുന്നതിൽ കാണിക്കുന്ന ശുഷ്‌കാന്തി. ഈ നാടിനെ 21 വാർഡുകളായി മാറ്റിയപ്പോൾ അവിടെപ്പോലും മതം കുത്തിക്കയറ്റിയ രാഷ്ട്രീയ പ്രസ്താനമാണ് ലീഗ്. ഇത് നമ്മൾ തിരിച്ചറിയണം. ലീഗിന് വോട്ട് കൊടുക്കുന്നത് എന്തിനാണെന്ന ചോദ്യത്തിന് ജനങ്ങളുടെ മുന്നിൽ ഉത്തരമുണ്ടായിരിക്കണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ജനിച്ച മതമേതാണെന്ന് നോക്കിക്കൊണ്ട് തന്നെയായിരിക്കണം സ്വർഗത്തിലേക്കുള്ള വാതിൽ വെട്ടിയിരിക്കുന്നത് എന്നു പറഞ്ഞ് ഈ നാടിന് നരകം സമ്മാനിച്ചുകൊണ്ട് ഏതോ സ്വർഗത്തിന് വേണ്ടി കാത്തിരിപ്പിക്കുന്നതിന്റെ അവസ്ഥയിലേക്കാണ് ലീഗിന്റെ രാഷ്ട്രീയം. മതം പറഞ്ഞല്ല, ജാതി പറഞ്ഞല്ല നേരും നെറിയും നോക്കി ആളുകളെ തിരഞ്ഞെടുക്കാൻ, നിലപാട് നോക്കി വോട്ട് ചെയ്യാൻ നമുക്ക് കഴിയണമെന്നും സരിൻ കൂട്ടിച്ചേർത്തു.
Discussion about this post