ഈ കൊമേഴ്‌സ് സൈറ്റുകളിൽ നിന്ന് സാധനങ്ങൾ ക്യാഷ് ഓൺ ഡെലിവറി ഓപ്ഷനായി വാങ്ങുമ്പോൾ വില വിത്യാസം വരുമെന്ന പരാതിയിൽ രാജ്യ വ്യാപക അന്വേഷണത്തിന് കേന്ദ്രസർക്കാർ. ഓൺലൈനായി പണമടയ്ക്കുന്നതിനേക്കാൾ ക്യാഷ് ഓൺ ഡെലിവറിക്ക് കൂടുതൽ ചാർജുകള് ഈടാക്കുന്നത് പരിശോധിക്കുമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പ്രൾഹാദ് ജോഷി വ്യക്തമാക്കി.
ക്യാഷ് ഓൺ ഡെലിവറിയിലെ അധിക പേയ്മെന്റിൽ വരുന്ന ഓപ്ഷനുകളെ കുറിച്ച് എക്സിൽ ഒരാൾ വിശദമായ കുറിപ്പ് തന്നെ പങ്കുവച്ചിരുന്നു. ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളായ സൊമാറ്റോ, സ്വിഗി, സെപ്റ്റോ എന്നിവയിൽ റെയിൻ ഫീ എന്നൊരു ഓപ്ഷനും ചേർത്താണ് അവർ അധിക പണം ഈടാക്കുന്നത്. അതേസമയം ഫ്ളിപ്പ്കാർട്ടിൽ അധികമായി ഒരു 226 രൂപ ഈടാക്കുന്നുണ്ട്. ഓഫർ ഹാൻഡ്ലിങ് ഫീ, പേയ്മെന്റ് ഹാൻഡ്ലിങ് ഫീ, പ്രൊട്ടക്ട് പ്രോമിസ് ഫീ എന്നിങ്ങനെ തരംതിരിച്ചാണ് ഈ പണം വാങ്ങുന്നത്. പരസ്യത്തിൽ നിങ്ങൾ പറഞ്ഞ ഓപ്ഷന് ഞാൻ എന്തിന് പണം നൽകണെന്ന ചോദ്യമാണ് ഉപഭോക്താവ് ഉയർത്തുന്നത്.
ഉപയോക്താക്കളിൽ നിന്ന് സർക്കാരിന് ഇതുസംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും മന്ത്രി എക്സിൽ കുറിച്ചു. ക്യാഷ് ഓൺ ഡെലിവറിയിൽ സാധനങ്ങൾ വാങ്ങുന്ന ഉപയോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഒപ്പമുണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകി
Discussion about this post