ഡമാസ്കസ്:ശരീരം മറയ്ക്കാത്ത വസ്ത്രം ധരിച്ചെന്നാരോപിച്ച് ഐസിസിന്റെ മൊറാലിറ്റി പൊലീസ് രണ്ടുസ്ത്രീകളെ അറസ്റ്റു ചെയ്തു. വ്സ്ത്രം ധരിച്ചിട്ടും കണ്ണുകള്‍ പുറത്തു കണ്ടെന്നാരോപിച്ചാണ് അറസ്റ്റ് . ഇവരെ അനുകൂലിച്ചെത്തിയ രണ്ട് യുവാക്കളെയും ഇവര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സിറിയയിലെയും ഇറാക്കിലെയും ഐസിസ് നിയന്ത്രണ പ്രദേശങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകം ഡ്രസ് കോഡ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് ലംഘിക്കുന്നവരെ കര്‍ശന ശിക്ഷകള്‍ക്ക് വിധേയരാക്കുമെന്ന മുന്നറിയിപ്പും അവര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ശരീരത്തിന്റെഒരു ഭാഗവും വെളിയില്‍ കാണാത്തവിധത്തില്‍ രണ്ടു പാളിയുള്ള പര്‍ദ്ദ ധരിച്ചുമാത്രമേ അമ്പതു വയസിനു താഴെ പ്രായമുള്ള സ്ത്രീകള്‍ പുറത്തിറങ്ങാവൂ. പുറത്തിറങ്ങുമ്പോള്‍ അടുത്ത ബന്ധുവായ ഒരു പുരുഷന് ഒപ്പമുണ്ടാവണം. ഇത് ലംഘിച്ചാല്‍ കടുത്ത ശിക്ഷയായിരിക്കും ലഭിക്കുക. ഇരുമ്പു കമ്പികൊണ്ട് അടിക്കുക, ചാട്ടയടിക്ക് വിധേയയാക്കുക തുടങ്ങിയവയാണ് ശിക്ഷാവിധികളില്‍ ചിലത്.
ഇറാക്കിലെ മൊസൂളില്‍ വസ്ത്രധാരണച്ചട്ടം പാലിച്ചില്ലെന്നാരോപിച്ച് സ്ത്രീകളെ ഇരുമ്പുകമ്പികൊണ്ട് അടിച്ചിരുന്നു.സ്ത്രീകളെ ശിക്ഷ എന്ന പേരിലും ലൈംഗികമായും പീഡിപ്പിക്കാറുണ്ട്. എതിര്‍ത്താല്‍ പരപുരുഷബന്ധം ഉള്‍പ്പെടെ ആരോപിച്ച് കല്ലെറിഞ്ഞുകൊല്ലുക ഉള്‍പ്പെടെയുള്ള ശിക്ഷാവിധികള്‍ക്ക് വിധേയരാക്കും എന്നു ഭയന്ന് സ്ത്രീകള്എല്ലാം സഹിക്കുകയാണ്. ഒറ്റയ്ക്ക് പുറത്തിറങ്ങാനോ പഠിക്കാനോ ഉള്ള അവകാശം സ്ത്രീകള്‍ക്കില്ല. തെരുവുകളില്‍ സ്ത്രീകളെ ഒറ്റയ്ക്കുകണ്ടാല് ശാരീരിക ആക്രമണമുണ്ടാകും. അതുഭയന്ന് ആരും പുറത്തിറങ്ങാറില്ല.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പോലും തീവ്രവാദികള്‍ ലൈംഗിക അടിമകളാക്കുന്നുണ്ട്. വലിയതുകയും കുടുംബത്തിലെ ഒരംഗത്തിന് ജോലിനല്‍കാമെന്ന് വാഗ്ദാനം ചെയ്തുമൊക്കെയാണ് പെണ്‍കുട്ടികളെ ഭീകരര്‍ സ്വന്തമാക്കുന്നത്.
Discussion about this post