ഭുവനേശ്വർ : ഒഡീഷയിൽ ദുർഗ വിഗ്രഹ നിമജ്ജന ഘോഷയാത്രക്ക് നേരെ ആക്രമണം. ഒരുകൂട്ടം കലാപകാരികൾ ഒത്തുചേർന്ന് ഘോഷയാത്ര തടയുകയായിരുന്നു. പോലീസിന് നേരെയും കലാപകാരികൾ രൂക്ഷമായ ആക്രമണം നടത്തി. ഒഡീഷയിലെ കട്ടക്കിൽ ആണ് സംഭവം നടന്നത്.
ഡിസിപി ഉൾപ്പെടെ നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി, കട്ടക്കിലെ പ്രധാന പ്രദേശങ്ങളിൽ മൊബൈൽ ഡാറ്റയും ബ്രോഡ്‌ബാൻഡ് സേവനങ്ങളും 24 മണിക്കൂർ നേരത്തേക്ക് അധികൃതർ നിർത്തിവച്ചു. കിംവദന്തികൾ തടയുന്നതിനായി സോഷ്യൽ മീഡിയയും താൽക്കാലികമായി നിരോധിച്ചു.
രാത്രിയിൽ നടന്ന ദുർഗ നിമജ്ജന ഘോഷയാത്രയ്ക്ക് നേരെ കല്ലുകളും കുപ്പികളും കൊണ്ട് കലാപകാരികൾ ആക്രമണം നടത്തുകയായിരുന്നു. തടയാൻ എത്തിയ പോലീസിന് നേരെ നടത്തിയ ആക്രമണത്തിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) ഋഷികേശ് ഖില്ലാരിക്ക് പരിക്കേറ്റു. മറ്റ് നിരവധി പോലീസുകാർക്കും സാധാരണക്കാർക്കും പരിക്കേറ്റിട്ടുണ്ട്.
Discussion about this post