അമേരിക്കൻ സമ്മർദത്തിന്റെ പശ്ചാത്തലത്തിലും റഷ്യയിൽ നിന്ന് എണ്ണ വാങ്ങിക്കൂട്ടി ഇന്ത്യ. സെപ്റ്റംബറിലും രാജ്യത്തേക്കുള്ള എണ്ണ ഇറക്കുമതിയിൽ റഷ്യതന്നെയാണ് മുന്നിൽ എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സെപ്റ്റംബറിൽ രാജ്യത്തേക്കുള്ള എണ്ണ ഇറക്കുമതിയുടെ മൂന്നിലൊന്നും റഷ്യയിൽനിന്നാണെന്നാണ് കണക്കുകൾ. 33.8 ശതമാനം വരെയാണിത് .
മധ്യേഷ്യയിലെ പരമ്പരാഗത രാജ്യങ്ങളിൽനിന്നുള്ള മൊത്തം ഇറക്കുമതി 44 ശതമാനം വരും. ഇറാഖിൽനിന്ന് 18.7 ശതമാനം സൗദി അറേബ്യയിൽനിന്ന് 12.8 ശതമാനം, യുഎഇയിൽനിന്ന് 12.6 ശതമാനം എന്നിങ്ങനെയാണിത്. സെപ്റ്റംബറിൽ യു.എസ് എണ്ണ ഇറക്കുമതി നാല് ശതമാനത്തിന്അൽപം മുകളി ലേക്ക് മാത്രമാണ് ഉയർന്നത്.
അമേരിക്ക റഷ്യൻ എണ്ണയെ പൂർണ്ണമായി ഉപരോധിച്ചിട്ടില്ലെങ്കിലും, യുക്രെയ്ൻ യുദ്ധത്തിനുള്ളസാമ്പത്തിക സഹായം തടയാൻ വേണ്ടി റഷ്യൻ എണ്ണ വാങ്ങുന്നതിനെ അമേരിക്ക എതിർക്കുന്നു, ഇതിനെതിരെ അമേരിക്ക ഇന്ത്യയെ സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായിഅമേരിക്ക ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്തുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരാനാണ് ഇന്ത്യയുടെ തീരുമാനം
Discussion about this post