ദാദാസാഹേബ് ഫാൽക്കേ പുരസ്‌കാരം നേടിയ നടൻ മോഹൻലാലിനെ ആദരിച്ച് ഇന്ത്യൻ കരസേന. ഇന്ന് ഡൽഹിയിൽ വെച്ച് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയാണ് മോഹൻലാലിനെ ആദരിച്ചത്.
നല്ലൊരു മീറ്റിംഗായിരുന്നു ഇത്. ഇന്ത്യൻ ആർമിയുടെ ചീഫിന്റെ കയ്യിൽ നിന്നും ആദരവും ഏറ്റ വാങ്ങി. ദാദാസാഹേബ് ഫാൽക്കേ അവാർഡും ചടങ്ങിന് ഒരു കാരണമാണ്. മാത്രമല്ല 16 വർഷമായി ആർമിയുടെ ഭാഗമായിട്ട്. പൊതു ജനത്തിന് അറിയാവുന്നതും അറിയാത്തതുമായ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു.ഇനിയും ഒരപാട് പദ്ധതികളുണ്ട്. സമയമെടുക്കു. പുതുതലമുറയെ സൈന്യത്തിൽ കൊണ്ടുവരാൻ ശ്രമിക്കുമെന്ന് താരം വ്യക്തമാക്കി. കരസേനാമേധാവിയുടെ കയ്യിൽ നിന്നും ആദരം ഏറ്റുവാങ്ങാൻ കഴിഞ്ഞതിന്റെ സന്തോഷവും മോഹൻലാൽ മാദ്ധ്യമങ്ങളോട് പങ്കുവച്ചു
എന്റെ പരിമിതികൾക്കുള്ളിൽ നിന്ന് സൈന്യത്തിനുവേണ്ടിയും ജനങ്ങൾക്ക് വേണ്ടിയും ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. സാധാരണക്കാരുടെ ഉന്നമനത്തിനുവേണ്ടി പ്രയത്‌നിച്ച ശ്രമിക്കുന്നുണ്ട്. ടിഎ ബറ്റാലിയനുകൾ എങ്ങനെ കൂടുതൽ കാര്യക്ഷമമാക്കും എന്നും ദ്വിവേദിയുമായി സംസാരിച്ചു. ഇതൊരു ചെറിയ ചർച്ചയായിരുന്നു. കൂടുതൽ വലിയ പദ്ധതികൾ വരാനിരിക്കുന്നുണ്ടെന്നും മോഹൻലാൽ പറഞ്ഞു.
2009 ലാണ് മോഹൻലാൽ ടെറിട്ടോറിയൽ ആർമിയുടെ ഭാഗമാകുന്നത്. ലെഫ്റ്റനന്റ് കേണൽ പദവിയാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇന്ത്യൻ ആർമിയിലെ 122 ഇൻഫെന്ററി ബറ്റാലിയൻ ടിഎ മദ്രാസ് ടീമിലെ അംഗമാണ് അദ്ദേഹം.
Discussion about this post